#passmark | വിഷമിക്കണ്ട! പത്താം ക്ലാസിൽ കണക്കിനും സയൻസിനും തോറ്റാലും പ്ലസ് വണ്ണിന് ചേരാം; പാസ് മാർക്ക് കുറയ്ക്കാൻ നിർണായക നീക്കവുമായി മഹാരാഷ്ട്ര

#passmark | വിഷമിക്കണ്ട! പത്താം ക്ലാസിൽ കണക്കിനും സയൻസിനും തോറ്റാലും പ്ലസ് വണ്ണിന് ചേരാം; പാസ് മാർക്ക് കുറയ്ക്കാൻ നിർണായക നീക്കവുമായി മഹാരാഷ്ട്ര
Oct 24, 2024 10:49 AM | By Athira V

മുംബൈ: ( www.truevisionnews.comപത്താം ക്ലാസിൽ കണക്കിനും സയൻസ് വിഷയങ്ങൾക്കും പാസ് മാർക്ക് കുറയ്ക്കാനുള്ള നീക്കവുമായി മഹാരാഷ്ട്ര. കണക്ക്, സയൻസ് വിഷയങ്ങളിൽ പാസ് മാർക്ക് 35ൽ നിന്ന് 20ലേക്ക് ആക്കാനാണ് നീക്കം.

എസ്സിഇആർടിയാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ താൽപര്യമുള്ള വിദ്യാർത്ഥികളുടെ തുടർ പഠനം പത്താം ക്ലാസിൽ കണക്കും സയൻസും അടക്കമുള്ള വിഷയങ്ങളിൽ പരാജയപ്പെടുന്നതോടെ അവസാനിക്കുന്നുവെന്ന നിരീക്ഷണത്തിന് പിന്നാലെയാണ് ഇത്തരമൊരു നിർദ്ദേശം.

ഇത്തരത്തിൽ കണക്കിനും സയൻസിലും പാസ് മാർക്ക് ലഭിക്കാതെ പാസായതാണെന്ന വിവരം പത്താം ക്ലാസ് മാർക്ക് ലിസ്റ്റിൽ റിമാർക്കായി രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം.

തുടർ വിദ്യാഭ്യാസത്തിന് തടസമുണ്ടാകാതിരിക്കാൻ നിർദ്ദേശം സഹായകമാവുമെന്നാണ് സംസ്ഥാന കരിക്കുലം ഫ്രെയിം വർക്ക് സ്കൂൾ എഡ്യുക്കേഷനിൽ എസ്സിഇആർടി നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

നിർദ്ദേശത്തിന് വലിയ രീതിയിലുള്ള പ്രശംസയാണ് വിദ്യാഭ്യാസ വിദഗ്ധരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. കണക്കും സയൻസ് വിഷയങ്ങളും വിദ്യാർത്ഥികളിൽ സമ്മർദ്ദം സൃഷ്ടിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് നിർദ്ദേശത്തിന് അനുകൂലമായി ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.

ഭാവിയിൽ പഠിക്കാൻ താൽപര്യമില്ലാത്ത വിഷയം അടിച്ചേൽപ്പിക്കുന്നുവെന്ന വിദ്യാർത്ഥികളുടെ നിരന്തര പരാതിക്ക് പരിഹാരമാകുന്നതാണ് ഈ നിർദ്ദേശമെന്നാണ് പല വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും നിർദ്ദേശത്തേക്കുറിച്ച് പ്രതികരിക്കുന്നത്.

20നും 35നും ഇടയിൽ മാർക്ക് നേടുന്നവർക്കാണ് പുതിയ പാസ് മാർക്ക് നിർദ്ദേശം സഹായകരമാവുക. ഈ നിർദ്ദേശം വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരവും നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നുണ്ട്. പുതിയ നിർദ്ദേശം അംഗീകരിക്കാത്തവർക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള അവസരത്തിൽ തടസമുണ്ടാവില്ല.

#Even #fail #Maths #and #Science #class #10th #Maharashtra #with #decisive #move #reduce #passmarks

Next TV

Related Stories
#arrest |   രോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ എസ്.പിയായി വേഷംകെട്ടി യുവതി; പിടികൂടി പോലീസ്

Nov 24, 2024 10:03 PM

#arrest | രോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ എസ്.പിയായി വേഷംകെട്ടി യുവതി; പിടികൂടി പോലീസ്

യുവതി പോലീസ് യൂണിഫോം ധരിച്ച് നടക്കുന്നതിൽ പന്തികേടു തോന്നിയതോടെയാണ് ഇവരെ പോലീസ്...

Read More >>
#accident | നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

Nov 24, 2024 09:36 PM

#accident | നിർമ്മാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ...

Read More >>
 #railwaytrack | റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി

Nov 24, 2024 08:40 PM

#railwaytrack | റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി

അട്ടിമറിക്കുള്ള ഗൂഢാലോചന സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ്...

Read More >>
#fire | ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്ക​വെ പെട്രോൾ ടാങ്കിന് തീപിടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

Nov 24, 2024 08:24 PM

#fire | ബൈക്കിലിരുന്ന് സിഗരറ്റ് കത്തിക്ക​വെ പെട്രോൾ ടാങ്കിന് തീപിടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ

‘പുറത്തേക്ക് ഓടിയ ഞങ്ങൾ ഒരാ​ളെ തീ വിഴുങ്ങിയതായി കണ്ടു. അയാൾ സഹായത്തിനായി വിളിക്കുന്നുണ്ടായിരുന്നു’-ഒരു അധ്യാപകൻ...

Read More >>
#death | യുപി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുട്ടികൾ കൂടി മരിച്ചു

Nov 24, 2024 08:08 PM

#death | യുപി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട രണ്ട് കുട്ടികൾ കൂടി മരിച്ചു

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു....

Read More >>
#sambalconflict | യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

Nov 24, 2024 05:02 PM

#sambalconflict | യുപിയിലെ സംബാലിൽ സംഘർഷം കനക്കുന്നു; 3 പേർ മരിച്ചു, 22 പേർക്ക് പരിക്ക്, 15 പേർ കസ്റ്റഡിയിൽ

കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി എടുക്കും എന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ്...

Read More >>
Top Stories