#arrest | കോഴിക്കൂട് നിർമ്മാണത്തിനായി എത്തി, പിന്നാലെ വീട്ടിൽ കയറി സ്വർണ്ണം മോഷ്‌ടിച്ചു; കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ

#arrest | കോഴിക്കൂട് നിർമ്മാണത്തിനായി എത്തി, പിന്നാലെ വീട്ടിൽ കയറി സ്വർണ്ണം മോഷ്‌ടിച്ചു; കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിൽ
Oct 23, 2024 07:33 PM | By Athira V

പയ്യോളി (കോഴിക്കോട് ) : ( www.truevisionnews.com ) ഇടിഞ്ഞകടവിൽ വീട്ടിൽ കയറി സ്വർണ്ണം മോഷ്‌ടിച്ച കേസിൽ പയ്യോളി അങ്ങാടി സ്വദേശി പിടിയിൽ. ചെറ്റയിൽവീട്ടിൽ ആസിഫ് (24) ആണ് പയ്യോളി പൊലീസിന്റെ പിടിയിലായത്. ഒന്നര പവൻ സ്വർണ്ണമാണ് ഇയാൾ മോഷ്‌ടിച്ചത്.

തിങ്കളാഴ്ചയായിരുന്നു സംഭവം. മോഷണം നടന്ന വീട്ടിൽ രണ്ടുദിവസം മുമ്പ് ഇയാൾ കോഴിക്കൂട് നിർമ്മാണത്തിനായി എത്തിയിരുന്നു.

വീട്ടിൽ വിമലയെന്ന വീട്ടുകാരി തനിച്ചാണ് താമസിക്കുന്നതെന്ന് മനസിലാക്കി.

പിന്നീട് തിങ്കളാഴ്‌ച പകൽ എത്തി വാതിലിന്റെ പൂട്ട് തുറന്ന് കിടപ്പുമുറിയിലെ പേഴ്‌സിൽ സൂക്ഷിച്ച സ്വർണ്ണ ചെയിൻ മോഷ്‌ടിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പയ്യോളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷ്‌ടിച്ച ആഭരണം ഇയാൾ പയ്യോളിയിലെ കടയിൽ വിറ്റ് 75000 രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.

ആഭരണം പയ്യോളിയിലെ സ്വർണ്ണ വ്യാപാരിയായ സേട്ടുവിന്റെ കടയിൽ നിന്നും കണ്ടെടുത്തു. നേരത്തെയും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

#cbroke #house #stole #gold #youngman #Kozhikode #arrested

Next TV

Related Stories
#accident |   കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Oct 23, 2024 09:39 PM

#accident | കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി അയ്യപ്പദാസിന്...

Read More >>
#waterspout | കടലില്‍ നിന്ന് ആകാശത്തേക്ക് നീണ്ട കുഴല്‍, ആദ്യം ഭയം പിന്നെ അത്ഭുതം; വിഴിഞ്ഞത്ത് വാട്ടര്‍ സ്പൗട്ട്

Oct 23, 2024 09:32 PM

#waterspout | കടലില്‍ നിന്ന് ആകാശത്തേക്ക് നീണ്ട കുഴല്‍, ആദ്യം ഭയം പിന്നെ അത്ഭുതം; വിഴിഞ്ഞത്ത് വാട്ടര്‍ സ്പൗട്ട്

മീന്‍പിടിത്തത്തിന് പുറപ്പെട്ടവരും കരയിലേക്ക് വന്നവരും ഏറെ നേരം വളളങ്ങള്‍ നിര്‍ത്തി കടലില്‍ തന്നെ നോക്കി...

Read More >>
#death | മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

Oct 23, 2024 09:21 PM

#death | മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

ഏറെ നേരം നീണ്ടുനിന്ന തെരച്ചിലിനൊടുവിൽ ഭാര്യ ഓമനയുടെ മൃതദേഹം...

Read More >>
#keralarain | മലയോര ശക്തമായ മഴ; മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി,10 ജില്ലകളിൽ യെല്ലോ അലർട്ട്

Oct 23, 2024 08:57 PM

#keralarain | മലയോര ശക്തമായ മഴ; മലവെള്ളപ്പാച്ചിലിൽ ഒരാളെ കാണാതായി,10 ജില്ലകളിൽ യെല്ലോ അലർട്ട്

ഇടുക്കി വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിലാണ് രണ്ടുപേർ ഒഴുക്കിൽപ്പെട്ടത്. ഇതിലൊരാളെ...

Read More >>
#MvGovindan |  സരിനെ ഒപ്പം കൂട്ടിയത് അടവുനയം; പാലക്കാട്  ഒന്നാമതെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

Oct 23, 2024 08:47 PM

#MvGovindan | സരിനെ ഒപ്പം കൂട്ടിയത് അടവുനയം; പാലക്കാട് ഒന്നാമതെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

എ.കെ.ആൻ്റണിയും ഉമ്മൻ ചാണ്ടിയും കെ കരുണാകരനും ഇടതുപക്ഷത്തിനൊപ്പം വന്നിട്ടുണ്ട്....

Read More >>
#pvanvar | രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

Oct 23, 2024 08:12 PM

#pvanvar | രാഹുൽ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണയെന്ന് അൻവർ; പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിച്ചു

വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കും. ഡിഎംകെയുടെ സ്ഥാനാർഥി എം.എം.മിൻഹാജിനെ പിൻവലിക്കുന്നെന്നും രാഹുലിനു...

Read More >>
Top Stories