#newbornbaby | നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; കൊലപാതകമല്ല, മാതാപിതാക്കൾക്കെതിരെ എതിരെ കേസെടുക്കില്ല

 #newbornbaby | നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവം; കൊലപാതകമല്ല, മാതാപിതാക്കൾക്കെതിരെ എതിരെ കേസെടുക്കില്ല
Oct 19, 2024 10:49 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പോത്തൻകോട് നവജാതശിശുവിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം അല്ലെന്ന് പൊലീസ്. മാസം തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചത്.

പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മറവ് ചെയ്യുന്നതിന് മുമ്പ് ആരെയും അറിയിക്കാത്തത് നേപ്പാൾ സ്വദേശികളുടെ അജ്ഞത മൂലമെന്നും പോത്തൻകോട് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് നേപ്പാൾ സ്വദേശികളായ അമൃതയും ഭർത്താവ് ഗണേഷും ബന്ധു നരേന്ദ്രൻ ജോലി ചെയ്യുന്ന ഫാം ഹൗസിലെത്തിയത്. നരേന്ദ്രനും ഗണേഷും പുറത്തുപോയപ്പോഴാണ് അമൃത പ്രസവിച്ചത്.

പിന്നീട് കുട്ടിയെ കുഴിച്ചിട്ടു. രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. അമിത രക്തസ്രാവത്തെ തുടർന്ന് രാത്രിയോടെ അമൃതയെ തിരുവനന്തപുരം എസ് സി ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പ്രസവിച്ച കാര്യം ഡോക്ടർമാരോട് പറഞ്ഞില്ല.

സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

പൂർണവളർച്ചയെത്താത്ത പെൺകുട്ടിയുടെ മൃതദേഹമാണ് വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. വാവരയമ്പലത്ത് പ്രവർത്തിക്കുന്ന പുല്ലുവളർത്തൽ കേന്ദ്രത്തിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.

കുഞ്ഞ് പ്രസവത്തിൽ തന്നെ മരിച്ചതായും, അഞ്ചര മാസത്തിലായിരുന്നു പ്രസവമെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. പൂർണവളർച്ചയെത്താതെ പ്രസവിക്കുന്ന കുട്ടികളെ നേപ്പാളിലെ ആചാരപ്രകാരം കുഴിച്ചിടാറുണ്ടെന്നാണ് അമൃത പോലീസിനോട് പറഞ്ഞു.

അജ്ഞത മൂലമാണ് വിവരം ആരോടും പറയാത്തതെന്നാണ് പൊലീസ് പറയുന്നത്. ഇരുവർക്കെതിരെയും പൊലീസ് കേസെടുക്കില്ല. ജോലി തേടിയാണ് നേപ്പാളിൽ നിന്ന് ഇവർ തിരുവനന്തപുരത്ത് എത്തിയത്.

#incident #burying #newbornbaby #murder #parents #prosecuted

Next TV

Related Stories
#Robbery | കത്തികാണിച്ചു ഭീഷണി; സ്വർണ വ്യാപാരിയെ  കാർ ഇടിച്ചുവീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു

Nov 28, 2024 06:08 AM

#Robbery | കത്തികാണിച്ചു ഭീഷണി; സ്വർണ വ്യാപാരിയെ കാർ ഇടിച്ചുവീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു

ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനെയാണ് ആക്രമിച്ചു സ്വർണം...

Read More >>
#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

Nov 27, 2024 10:57 PM

#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

സുധീഷിന്റെ തലയിൽ 13 തുന്നലുണ്ട്. സഹോദരൻ അനീഷിനെയും ക്രൂരമായി മർദിച്ചു. തടയാൻ എത്തിയ നാട്ടുകാരുടെ വാഹനങ്ങൾ പ്രതികൾ തല്ലി...

Read More >>
#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

Nov 27, 2024 10:55 PM

#COMPLAINT | കുഞ്ഞിന് പ്രശ്‌നങ്ങൾ, അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടിവന്നു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ യുവതി

കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പി.ജി. ഡോക്ടര്‍ അപമര്യാദയായി...

Read More >>
#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക്  അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

Nov 27, 2024 10:11 PM

#Keralatourisum | കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അംഗീകാരം; 118 കോടി അനുവദിച്ച് സർക്കാർ

കേരളത്തിന്റെ രണ്ട് ടൂറിസം പദ്ധതികൾക്ക് അനുമതി നല്‍കിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ്...

Read More >>
#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Nov 27, 2024 10:02 PM

#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

വാഹനം കത്തിച്ചതായി സംശയക്കുന്ന ചുള്ളിമട സ്വദേശി പോളാണ് പിടിയിലായതെന്ന് പൊലീസ്...

Read More >>
Top Stories