കൊയിലാണ്ടി ( കോഴിക്കോട് ) : ( www.truevisionnews.com ) കൊയിലാണ്ടിയിൽ യുവാക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഇരുപത്തിയാറുകാരന് വെട്ടേറ്റു. നന്തി 20-ാം മൈൽസിലാണ് സംഭവം. ഒറ്റക്കണ്ടത്തിൽ രോഹിത്തിനാണ് വെട്ടേറ്റത്.
പയ്യോളി സ്വദേശിയായ ബിനു ആണ് വെട്ടിയതെന്നാണ് രോഹിത് പറയുന്നത്. ആറരയോടെയായിരുന്നു സംഭവം.
ബിനു കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടയാളാണെന്നും കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന് പിന്നാലെയാണ് തന്നെ വെട്ടിയതെന്നുമാണ് രോഹിത് പറയുന്നത്.
രോഹിത്തിന്റെ കാലിനാണ് വെട്ടേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#Argument #between #youths #Kozhikode #Koyilandy #One #person #was #stabbed