പത്തനംതിട്ട: (truevisionnews.com) എസ്. അരുൺ കുമാർ നമ്പൂതിരിയെ ശബരിമല പുതിയ മേൽശാന്തിയായി തിരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്.
മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് തിരുമംഗലം ഇല്ലം വാസുദേവൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് അരുൺ കുമാർ നമ്പൂതിരിക്ക് പുതിയ നിയോഗം ലഭിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ സന്നിധാനത്തായിരുന്നു നറുക്കെടുപ്പ്. ശബരിമലയിലേക്ക് 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമായിരുന്നു പ്രാഥമിക പട്ടികയിൽ ഉണ്ടായിരുന്നത്.
തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, സ്പെഷൽ കമ്മിഷണറും ജില്ലാ ജഡ്ജിയുമായ ആർ.ജയകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഋഷികേശ് വർമ ശബരിമലയിലേയും എം.വൈഷ്ണവി മാളികപ്പുറത്തേയും കുറിയെടുത്തു.
#SArunKumarNamboothiri #Sabarimala #Appointed #Superintendent #ThirumangalamVasudevanNamboothiri #MalikappuramSuperintendent