#murdercase | പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം, മന്ത്രവാദമെന്ന് സംശയം, പ്രതി ലഹരിയ്ക്ക് അടിമ

#murdercase |  പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം, മന്ത്രവാദമെന്ന് സംശയം, പ്രതി ലഹരിയ്ക്ക്  അടിമ
Oct 16, 2024 08:53 AM | By Susmitha Surendran

കൊല്ലം : (truevisionnews.com) ചിതറയിൽ പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയതിന് പിന്നിൽ മന്ത്രവാദമെന്ന് സംശയം.

പ്രതിയായ സഹദ് മന്ത്രവാദം നടത്തിയിരുന്നുവെന്ന് സൂചന. സാത്താന്റെ അടുത്തേക്ക് ഇർഷാദിനെ അയച്ചുവെന്ന് സഹദ് പറഞ്ഞതായി സംഭവസ്ഥലത്ത് എത്തിയ ആംബുലൻസ് ഡ്രൈവർ അമാനി ഫാസിൽ പറഞ്ഞു.

ചടയമംഗലത്ത് യുവതിയെ നഗ്നപൂജ നടത്തിയ കേസിൽ പ്രതിയായ അബ്ദുൾ ജബ്ബാറുമായി പ്രതിയ്ക്കും കൊല ചെയ്യപ്പെട്ട പോലീസുകാരനും ബന്ധമുണ്ടെന്ന് കണ്ടെത്തി.

ജിന്നാണ് ഇർഷാദിനെ കൊന്നതെന്നും സഹദിൻ്റെ മൊഴി നൽകി. സഹദിൻ്റെ വീട്ടിൽ നിന്നും മഷി നോട്ടത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ കണ്ടെത്തി. കൂടാതെ ‌നിരവധി ആയുധങ്ങളും സഹദിൻ്റെ വീട്ടിൽ നിന്ന്  പോലീസ് കണ്ടെത്തി. താൻ ജിന്ന് സേവകനാണെന്ന് സഹദ് പറഞ്ഞിരുന്നു. ലഹരിയ്ക്കും അടിമയാണ് പ്രതിയായ സഹദ്.

രഹസ്യമായി പലതും ആ വീട്ടിൽ നടക്കുന്നുണ്ടെന്ന് നാട്ടുകാർ പലതവണ പരാതി പറഞ്ഞിരുന്നു. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇർഷാദിനെ കഴുത്തറുത്ത് കൊല്ലുമെന്ന് സഹദ് പിതാവിനോട് പറഞ്ഞിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു. ഇർഷാദ് ഉറങ്ങുമ്പോഴായിരുന്നു കൊലപാതകം നടത്തിയത്.

കഴിഞ്ഞദിവസമാണ് പോലീസുകാരനായ നിലമേൽ വളയിടം സ്വദേശി ഇർഷാദിനെ (28)യാണ് സുഹൃത്തായ സഹദ് കഴുത്തറുത്ത് കൊന്നത്. ചിതറ വിശ്വാസ് നഗറിൽ സഹദിന്റെ വീട്ടിലായിരുന്നു സംഭവം. സഹദിനെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലഹരി ഉപയോഗമാണ് ഇർഷാദിനെയും സഹദിനെയും തമ്മിൽ അടുപ്പിച്ചത്. നേരത്തെ ലഹരി കേസടക്കം നിരവധി കേസുകൾ സഹദിന്റെ പേരിൽ ഉണ്ട്.

#incident #policeman #killed #his #friend's #neck #suspected #witchcraft

Next TV

Related Stories
#TPRamakrishnan | പാലക്കാട്ടെ യുഡിഎഫിന്‍റെ വിജയം വര്‍ഗീയ ശക്തികളെ കൂട്ടിപിടിച്ച്; സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയല്ല - ടിപി രാമകൃഷ്ണൻ

Nov 23, 2024 04:09 PM

#TPRamakrishnan | പാലക്കാട്ടെ യുഡിഎഫിന്‍റെ വിജയം വര്‍ഗീയ ശക്തികളെ കൂട്ടിപിടിച്ച്; സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയല്ല - ടിപി രാമകൃഷ്ണൻ

സരിന്‍ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാവും. സരിനിലൂടെ പാലക്കാട് ഇടതുപക്ഷത്തിന്‍റെ വര്‍ധിപ്പിക്കാൻ...

Read More >>
#rahulmankoottathil |   'ആദ്യമായി ആണ് മുന്നണി ഒരു അവസരം തരുന്നത്, ജയത്തിൽ ഭയങ്കര സന്തോഷം' - രാഹുൽ മാങ്കൂട്ടത്തിൽ

Nov 23, 2024 03:06 PM

#rahulmankoottathil | 'ആദ്യമായി ആണ് മുന്നണി ഒരു അവസരം തരുന്നത്, ജയത്തിൽ ഭയങ്കര സന്തോഷം' - രാഹുൽ മാങ്കൂട്ടത്തിൽ

സ്ഥാനാർഥി എന്ന നിലയിൽ ഇത്രയും ഭാഗ്യം കിട്ടിയ ഒരാൾ ഉണ്ടോ എന്നറിയില്ലെന്ന് രാഹുൽ മാധ്യമങ്ങളോട്...

Read More >>
#PKKunhalikutty | പാലക്കാട് മഴവിൽ സഖ്യമെന്ന എംവിഗോവിന്ദന്‍റെ പ്രതികരണം വിചിത്രം, വർഗീയ പ്രചരണം ജനങ്ങൾ അംഗീകരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

Nov 23, 2024 02:59 PM

#PKKunhalikutty | പാലക്കാട് മഴവിൽ സഖ്യമെന്ന എംവിഗോവിന്ദന്‍റെ പ്രതികരണം വിചിത്രം, വർഗീയ പ്രചരണം ജനങ്ങൾ അംഗീകരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

തകർപ്പൻ ജയം ചെറുതാക്കാനും മോശമാക്കി ചിത്രീകരിക്കാനുമുള്ള പ്രതികരണം ജനങ്ങൾ ചിരിച്ചു...

Read More >>
#ShafiParambil |  ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു -  ഷാഫി പറമ്പിൽ

Nov 23, 2024 02:56 PM

#ShafiParambil | ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു - ഷാഫി പറമ്പിൽ

ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ...

Read More >>
#padmajavenugopal | 'ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചു'

Nov 23, 2024 02:03 PM

#padmajavenugopal | 'ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചു'

ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി...

Read More >>
Top Stories