കണ്ണൂര്‍: (truevisionnews.com) മരണപ്പെട്ട കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു സിപിഎം അനുകൂല സര്‍വീസ് സംഘടനയ്‌ക്കെതിരായി (കെജിഒഎ) എഴുതിയ സന്ദേശം പുറത്ത്.
സുഹൃത്തിനയച്ച വാട്‌സാപ്പ് സന്ദേശമാണ് പുറത്തുവന്നത്. പത്തനംതിട്ടയിലേക്കുള്ള തന്റെ സ്ഥലംമാറ്റത്തിനുള്ള ശ്രമങ്ങള്‍ സിപിഎം അനുകൂല സംഘടന ഇടപെട്ട് വിലക്കിയെന്ന് നവീന്‍ ബാബു സന്ദേശത്തില്‍ പറയുന്നു.
മികച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കണ്ണൂരില്‍ നിന്ന് മാറ്റരുത് എന്നായിരുന്നു സിപിഎം അനുകൂല സംഘടനയുടെ നിലപാട്. അതറിഞ്ഞ് മൂന്ന് മാസത്തെ ലീവിന് അപേക്ഷിച്ചു.
എന്നാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായപ്പോള്‍ അവധി ലഭിച്ചില്ല. പത്തനംതിട്ടയിലേക്കുള്ള തന്റെ സ്ഥലംമാറ്റത്തിന് സിപിഐ പിന്തുണച്ചിരുന്നു എന്നും നവീന്‍ സന്ദേശത്തില്‍ പറയുന്നു.
പത്തനംതിട്ട എഡിഎം ആയി സ്ഥലംമാറ്റം തരാന്‍ സിപിഐക്കാര്‍ തയ്യാറായി. അപ്പോള്‍ എന്റെ സ്വന്തം സംഘടന ഞാന്‍ അറിയാതെ ഇടപെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് റവന്യൂമന്ത്രിയെ കണ്ണൂര്‍ എഡിഎം നന്നായി ജോലി ചെയ്യുന്നുണ്ടെന്നും മാറ്റരുതെന്നും വിളിച്ചുപറഞ്ഞു. അതറിഞ്ഞ് ഇനി കണ്ണൂരിലേക്ക് വരുന്നില്ല എന്ന് പറഞ്ഞ് മൂന്ന് മാസം ലീവിന് എഴുതിക്കൊടുത്തു.
കളക്ടര്‍ റെക്കമെൻഡ് ചെയ്ത് അയച്ചു. സര്‍ക്കാരില്‍ ചെന്നപ്പോള്‍ അവര്‍ പാസാക്കാം എന്ന് പറഞ്ഞതാണ്. എന്നാല്‍, മൂന്ന് ദിവസം കഴിഞ്ഞായിരുന്നു വയനാട് ദുരന്തം.
അതുകൊണ്ട് അവധി തള്ളി. പെട്ടെന്ന് ജോയിന്‍ ചെയ്യാന്‍ പറഞ്ഞുവെന്നും സന്ദേശത്തില്‍ പറയുന്നു.
ഏറ്റവും ഒടുവില്‍ ലഭിച്ച സന്ദേശത്തില്‍ എഡിഎം ആയി പത്തനംതിട്ടയില്‍ വരികയാണ് രണ്ടാഴ്ചയ്ക്കകം എത്തുമെന്നും പറഞ്ഞുവെന്നും സുഹൃത്ത് പറഞ്ഞു.
#Own #organization #intervened #change #location #NaveenBabu #WhatsAppmessage #friend #out