#parkingcharge | ഫാസ്ടാഗില്ലെങ്കില്‍ ശബരിമല യാത്രയിലും പണിയാകും; പാര്‍ക്കിങിന് അധിക ചാര്‍ജ്‌

#parkingcharge  | ഫാസ്ടാഗില്ലെങ്കില്‍ ശബരിമല യാത്രയിലും പണിയാകും; പാര്‍ക്കിങിന് അധിക ചാര്‍ജ്‌
Oct 14, 2024 08:55 AM | By ADITHYA. NP

പത്തനംതിട്ട: (www.truevisionnews.com)ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് നിലയ്ക്കലിൽ 26 സീറ്റോ അതിലധികമോ ഉള്ള ബസുകൾക്ക് 100 രൂപയാണ് പാർക്കിങ് ഫീസ്.

ഫാസ് ടാഗ് ഇല്ലെങ്കിൽ 25 ശതമാനം അധികം നൽകണം. അതായത് 125 രൂപ. 15 മുതൽ 25 സീറ്റ് വരെയുള്ള മിനി ബസിന് 75 രൂപയാണ് ഫീസ്.

അഞ്ചുമുതൽ 14 സീറ്റുവരെയുള്ള വാഹനങ്ങൾക്ക് 50 രൂപയും നാലു സീറ്റുവരെയുള്ള കാറിന് 30 രൂപയും ഓട്ടോറിക്ഷയ്ക്ക്‌ 15 രൂപയുമാണ് ഫീസ്.

24 മണിക്കൂറിനാണ് പാർക്കിങ് ഫീസ്. ഫീസ് പിരിക്കാൻ കരാറെടുത്ത ആൾതന്നെ ഫാസ് ടാഗ് ഗേറ്റ് സ്ഥാപിക്കണം.നിലയ്ക്കലിൽ നിലവിൽ 8000 വാഹനങ്ങൾക്ക് പാർക്കുചെയ്യാനുള്ള സൗകര്യമാണുള്ളത്.

2000 വാഹനങ്ങൾക്കുകൂടി പാർക്കുചെയ്യാനുള്ള സ്ഥലം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനായി 690 റബ്ബർമരങ്ങൾ മുറിച്ചുമാറ്റി. 260 റബ്ബർമരങ്ങൾ ഇൗ മാസവും 200 എണ്ണം അടുത്തമാസവും മുറിച്ചുമാറ്റും.

കേരള സർക്കാരിന്റെയും മറ്റ് സംസ്ഥാനങ്ങളുെടയും ഒൗദ്യോഗിക വാഹനങ്ങൾക്കും ദേവസ്വം ബോർഡിന്റെയും സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെയും ബസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പാർക്കിങ് ഫീസില്ല.

പാർക്കിങ് മേഖലയിൽ പാർക്കുചെയ്യുന്ന വാഹനങ്ങൾക്ക് മതിയായ സംരക്ഷണം നൽകേണ്ടത് കരാറുകാരനാണ്.

പാർക്കിങ് ഫീസ് പിരിക്കാനുള്ള ടെൻഡറിന്റെ ഏറ്റവും കുറഞ്ഞതുകയായി ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുള്ളത് 2,98,89,366 രൂപയാണ്.

#Without #FASTag #Sabarimala #Yatra #will #be #work #progress #Additional #charge #parking

Next TV

Related Stories
#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്;  33000 രൂപ പിഴ നൽകാൻ ഉത്തരവ്

Nov 25, 2024 10:26 PM

#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്; 33000 രൂപ പിഴ നൽകാൻ ഉത്തരവ്

പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്‍കാന്‍...

Read More >>
#accident |  വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Nov 25, 2024 10:08 PM

#accident | വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുഴയില്‍ നിന്ന്...

Read More >>
#accident |  കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

Nov 25, 2024 09:39 PM

#accident | കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

കടവത്തൂർ സ്വദേശികളായ ഇ.കെ പവിത്രൻ, മനയത്ത് മുജീബ് എന്നിവർ സഞ്ചരിച്ച KL 58 U 1123 നമ്പർ കാറാണ് അപകടത്തിൽ...

Read More >>
#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

Nov 25, 2024 09:39 PM

#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം...

Read More >>
Top Stories