കോഴിക്കോട് : (truevisionnews.com) ഉരുൾപൊട്ടൽ ദുരന്തം കനത്ത നാശം വിതച്ച വിലങ്ങാട് ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി നാളെ നാദാപുരത്തെത്തും.
വിവിധ വകുപ്പ് മേധാവികൾ ഉൾപ്പെടെയുള്ള ഉദ്യോഗ്യസ്ഥ സംഘത്തോടെപ്പമാണ് ചീഫ് സെക്രട്ടറി എത്തുന്നത്.
വിലങ്ങാട് പക്കേജിനെ കുറിച്ചും സമഗ്ര ദുരിതാശ്വാസത്തിൻ്റെ ആവശ്യകതയും ഇകെ വിജയൻ എം എൽ എ നിയമസഭയിൽ ശക്തമായി അവതരിപ്പിച്ചിരുന്നു.
വിലങ്ങാടിന് അടിയന്തിര സഹായം എത്താതതിലുള്ള പ്രതിഷേധവും നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരും പ്രതിപക്ഷ നേതാവും നേരത്തെ തന്നെ വിലങ്ങാട് സന്ദർശിച്ചിരുന്നു.
രാവിലെ 8.30 ന് ചീഫ് സെക്രട്ടറി വിലങ്ങാടേക്ക് കോഴിക്കോട് നിന്ന് യാത്ര തിരിക്കുമെന്ന് ഇകെ വിജയൻ എം എൽ എ യുടെ ഓഫീസ് അറിയിച്ചു.
#Chief #Secretary #his #team #will #leave #Vilangad #tomorrow