#Heavyrain | അറബിക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, കേരളത്തിൽ ഒരാഴ്ച വ്യാപക മഴക്ക് സാധ്യത

#Heavyrain | അറബിക്കടലിലെ ന്യൂനമർദ്ദം നാളെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും, കേരളത്തിൽ ഒരാഴ്ച വ്യാപക മഴക്ക് സാധ്യത
Oct 12, 2024 10:58 PM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) അറബിക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം നാളെ രാവിലെയോടെ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഈ സാഹചര്യത്തിൽ കേരളത്തിൽ ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 16 -ാം തിയതി വരെ ശക്തമായ മഴക്ക്‌ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ 16 -ാം തിയതി വരെ വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തീവ്ര ന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ് മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു.

പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെ (2024 ഒക്ടോബർ 13) രാവിലെയോടെ മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഒക്ടോബർ പതിനാലോടെ ഇത് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

മറ്റൊരു ചക്രവാതച്ചുഴി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ഒരാഴ്ച വ്യാപകമായി നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 16 വരെ ശക്തമായ മഴക്കും സാധ്യതയുണ്ട്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം യെല്ലോ അലർട്ട്

13/10/2024 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം

14/10/2024 : ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

15/10/2024 : തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

16/10/2024 : ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

#Low #pressure #Arabian #Sea #will #intensify #into #severe #depression #tomorrow #widespread #rain #likely #Kerala #week

Next TV

Related Stories
#sruthi | 'ശ്രുതിക്കൊപ്പം' ; വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക് തസ്തികയിൽ നിയമനം

Nov 28, 2024 08:02 PM

#sruthi | 'ശ്രുതിക്കൊപ്പം' ; വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക് തസ്തികയിൽ നിയമനം

വയനാട് കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് പ്രാര്‍ഥനകളെല്ലാം വിഫലമാക്കി ജെന്‍സണ്‍...

Read More >>
#Goldtheftcase | പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണം കവർന്ന കേസ്‌; ബാലഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ

Nov 28, 2024 07:39 PM

#Goldtheftcase | പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വർണം കവർന്ന കേസ്‌; ബാലഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ അറസ്റ്റിൽ

പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെര്‍പ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണെന്നാണ്...

Read More >>
#deathcase | 'അച്ഛനും അമ്മയും ക്ഷമിക്കണം', പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ മരണം; 17കാരി ആത്മഹത്യക്ക് ശ്രമിച്ചെന്ന് കണ്ടെത്തൽ, കുറിപ്പ് പുറത്ത്

Nov 28, 2024 07:35 PM

#deathcase | 'അച്ഛനും അമ്മയും ക്ഷമിക്കണം', പ്ലസ് ടൂ വിദ്യാർത്ഥിനിയുടെ മരണം; 17കാരി ആത്മഹത്യക്ക് ശ്രമിച്ചെന്ന് കണ്ടെത്തൽ, കുറിപ്പ് പുറത്ത്

സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കത്തിൽ...

Read More >>
#accident | സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിസാര പരിക്ക്

Nov 28, 2024 07:21 PM

#accident | സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും നിസാര പരിക്ക്

ഓട്ടോയിലുണ്ടായിരുന്ന നാല് കുട്ടികളും ഡ്രൈവറും നിസാര പരിക്കുകളോടെ...

Read More >>
Top Stories

GCC News