ന്യൂഡൽഹി: (truevisionnews.com) തമിഴ്നാട്ടിലെ ട്രെയിൻ അപകടത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
മുൻകാല അപകടങ്ങളിൽ നിന്ന് സർക്കാർ ഒന്നും പഠിച്ചില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ് തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്കാണ് പരിക്കേറ്റത്.
നാലുപേരുടെ നില ഗുരുതരമാണ്. ട്രെയിൻ അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്ടമായിട്ടും സർക്കാർ ഒരു പാഠവും പഠിച്ചില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
ഒഡിഷയിലെ ബാലസോർ തീവണ്ടി ദുരന്തത്തോടാണ് തമിഴ്നാട്ടിലെ ട്രെയിൻ അപകടത്തെ രാഹുൽ ഗാന്ധി ഉപമിച്ചത്. കേന്ദ്ര സർക്കാർ ഉണർന്ന് പ്രവർത്തിക്കാൻ ഇനി എത്ര കുടുംബങ്ങൾ കൂടി നശിക്കണമെന്നും അദ്ദേഹം ചോദിച്ചു.
എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടമുണ്ടായത്.
അതിവേഗത്തിലായിരുന്നതിനാൽ ഇടിയുടെ ആഘാതത്തിൽ തീവണ്ടിയുടെ മൂന്നു കോച്ചുകൾക്ക് തീപിടിക്കുകയും 12 കോച്ചുകൾ പാളംതെറ്റുകയും ചെയ്തു.
1,360 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ട്രെയിൻ മെയിൻ ലൈൻ എടുക്കുന്നതിനുപകരം ലൂപ്പ് ലൈനിലേക്ക് മാറിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
#Government #learned #lesson #yet #RahulGandhi #criticizes #Center #Kavarpetta #trainaccident