#complaint | രാത്രി 10 മണിക്ക് ശേഷം റോഡിൽ ഇറങ്ങി നടന്ന യുവാക്കളെ നാട്ടുകാർ മർദ്ദിച്ചതായി പരാതി

#complaint |  രാത്രി 10 മണിക്ക് ശേഷം റോഡിൽ ഇറങ്ങി നടന്ന യുവാക്കളെ നാട്ടുകാർ മർദ്ദിച്ചതായി പരാതി
Oct 8, 2024 08:23 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com) യുവാക്കളെ നാട്ടുകാർ മർദ്ദിച്ചതായി പരാതി . രാത്രി 10 മണിക്ക് ശേഷം റോഡിൽ ഇറങ്ങി നടന്ന യുവാക്കളെയാണ് നാട്ടുകാർ മർദ്ദിച്ചത് .

പാലക്കാട് കടമ്പഴിപ്പുറം സ്വദേശി അർഷാദും മിർഷാദുമാണ് ആക്രമിക്കപ്പെട്ടത്. മർദ്ദനമേറ്റവരുടെ മൊഴി രേഖപ്പെടുത്തി ശ്രീകൃഷ്ണപുരം പൊലീസ് അന്വേഷണവും ആരംഭിച്ചു.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അ൪ഷാദ് മകൾക്കൊപ്പം സാധനങ്ങൾ വാങ്ങാൻ വീടിന് പുറത്തിറങ്ങിയതായിരുന്നു. ഇതിനിടയിൽ ഒരു സംഘം ആളുകളെത്തി അ൪ഷാദിനെ തടഞ്ഞു.

പത്തുമണിക്കു ശേഷം പുറത്തിറങ്ങരുതെന്നായിരുന്നു സംഘം പറഞ്ഞത്. ഇത് ചോദ്യം ചെയ്ത അ൪ഷാദിനെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളുപയോഗിച്ച് ഈ സംഘം മർദ്ദിച്ചു.

ബൈക്കിലുണ്ടായിരുന്ന മകളെയും സംഘം മർദ്ദിച്ചെന്നാണ് പരാതി. മർദ്ദനത്തിൽ അ൪ഷാദിൻറെ ഇരുകാലിനും ചെവിക്കും സാരമായി പരിക്കേറ്റു.

ശരീരം മുഴുവൻ അടിയേറ്റതിൻറെ പാടുകളുമുണ്ട്. അ൪ഷാദിനെ മർദ്ദിക്കുന്നത് ശ്രദ്ധയിൽപെട്ട് വീട്ടിലുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടിയെത്തി.

ഇവരെയും സംഘം ആയുധമുപയോഗിച്ച് മർദ്ദിച്ചു. ഇവ൪ക്കും സാരമായി പരിക്കുണ്ട്. പ്രദേശത്തെ ലഹരി മാഫിയക്കെതിരെ നാട്ടുകാർ ജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്.

രാത്രി പത്തുമണിക്കു ശേഷം പ്രദേശത്ത് അസ്വാഭാവികമായി ആരെ കണ്ടാലും ചോദ്യം ചെയ്യാറുമുണ്ട്. എന്നാൽ യുവാക്കളെ മർദ്ദിച്ചതിൽ പങ്കില്ലെന്നാണ് ഈ ജാഗ്രതാ സമിതിയുടെ വിശദീകരണം.

#Complaints #locals #beatup #youth #who #walked #road #after #10pm

Next TV

Related Stories
#re-postmortem | ജോലിക്കാ‍‍‍ർക്ക് നൽകാനുള്ള പണവുമായി പോയി പിന്നീട് മടങ്ങി വന്നില്ല; അജ്ഞാതനെന്ന പേരിൽ പൊലീസ് സംസ്കരിച്ച മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണം - കുടുംബം

Oct 8, 2024 12:09 PM

#re-postmortem | ജോലിക്കാ‍‍‍ർക്ക് നൽകാനുള്ള പണവുമായി പോയി പിന്നീട് മടങ്ങി വന്നില്ല; അജ്ഞാതനെന്ന പേരിൽ പൊലീസ് സംസ്കരിച്ച മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണം - കുടുംബം

ഒടുവില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുമെന്ന് പറഞ്ഞപ്പോഴാണ് ആറുമാസത്തിന് ശേഷം റിപ്പോർട്ട് നല്‍കിയതെന്നും സുനിത ആരോപിക്കുന്നു ആരെയോ...

Read More >>
#foxattack | കണ്ണൂരിൽ  കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

Oct 8, 2024 11:56 AM

#foxattack | കണ്ണൂരിൽ കുറുക്കന്റെ ആക്രമണം, രണ്ട് വയസ്സുകാരിക്ക് ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

ഒളിയങ്കര പള്ളി കിഴക്ക് ഭഗത്ത് നിന്ന് യുവാവിൻ്റെ വിരൽ കടിച്ചെടുക്കുകയും കൂടാതെ ഇന്നലെ രാത്രി ആറുതെങ്ങ് ബസ്റ്റോപ്പിന് സമീപത്ത് നിന്ന ഒരാളെയും...

Read More >>
#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 8, 2024 11:42 AM

#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#pencil | കണ്ണൂരിൽ  അഞ്ചു വയസ്സുകാരിയുടെ മൂക്കിൽ നിന്ന് പെൻസിൽ പുറത്തെടുത്തു

Oct 8, 2024 11:35 AM

#pencil | കണ്ണൂരിൽ അഞ്ചു വയസ്സുകാരിയുടെ മൂക്കിൽ നിന്ന് പെൻസിൽ പുറത്തെടുത്തു

ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കഠിനമായ വേദനയോടെ കുട്ടിയെ അത്യാഹിതവിഭാഗത്തിൽ ...

Read More >>
#rainalert | എട്ട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പിൽ വീണ്ടും മാറ്റം

Oct 8, 2024 11:25 AM

#rainalert | എട്ട് ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പിൽ വീണ്ടും മാറ്റം

നിലവിലെ ചക്രവാതചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും....

Read More >>
#PinarayiVijayan | ഡിജിപിയും, ചീഫ് സെക്രട്ടറിയും രാജഭവനിൽ ഹാജരാകില്ല: ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

Oct 8, 2024 11:21 AM

#PinarayiVijayan | ഡിജിപിയും, ചീഫ് സെക്രട്ടറിയും രാജഭവനിൽ ഹാജരാകില്ല: ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇത്തരം സംഭവങ്ങളിലെ കേസുകളുടെ എണ്ണം അടക്കം വിശദീകരിക്കുന്നതിനോടൊപ്പം പി വി അൻവർ ഉന്നയിച്ച ഫോൺ ചോർത്തലിന്റെ വിശദാംശങ്ങളും...

Read More >>
Top Stories










Entertainment News