Oct 7, 2024 10:18 PM

നിലമ്പൂർ (മലപ്പുറം): ( www.truevisionnews.com  ) കേരളം മോശമാണെന്ന് പറയാൻ കുറച്ചാളുകളെ ശമ്പളവും വടിയും കൊടുത്ത് നിർത്തിയിട്ടുണ്ടെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. നിലമ്പൂർ ചന്തക്കുന്നിൽ പി.വി. അൻവറിനെതിരേ സി.പി.എം. സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ. വിജയരാഘവൻ പറഞ്ഞത്; കുറച്ചാളുകളെ ശമ്പളം കൊടുത്ത് വടികൊടുത്ത് നിർത്തിയിട്ടുണ്ട്. കേരളം മോശമാണ് എന്ന് ലോകത്തോട് വിളിച്ചു പറയാൻ. നല്ല കുപ്പായവും നല്ല തുണിയും നല്ല ലിപ്സ്റ്റിക്കും കണ്ടാൽ മനസ്സിലാക്കേണ്ടത് ഏറ്റവും നല്ല കളവ് പറയുന്ന ആളാണ് എന്നാണ്.

അതിൽ തെറ്റില്ല. നമ്മൾ ജീവിക്കാൻ വേണ്ടി എന്തെല്ലാം ജോലി ചെയ്യും. ആ കൂട്ടത്തിൽ ഒരു ജോലി ആണെന്ന് മനസ്സിലാക്കണം.

'കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളത്തരത്തിന്റെ ആൾ പി.വി. അൻവർ എന്ന് പറഞ്ഞത് മാധ്യമങ്ങളാണ്. എന്നാൽ ഇപ്പോൾ രാവിലെ അൻവർ എഴുന്നേൽക്കുന്നതിന് മുമ്പ് ആദ്യം എത്തുന്ന മാധ്യമങ്ങളാണ്.

ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മഹാനാണ് അൻവർ. വൈകുന്നേരം അവസാനിക്കുമ്പോൾ നാളെ രാവിലെ അൻവറിന്റെ സുഭാഷിതങ്ങളുമായി നമുക്ക് കാണാം എന്ന് പറഞ്ഞാണ് ഉറങ്ങാൻ പോകുന്നത്' എന്നും അദ്ദേഹം പരിഹസിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

#Nice #clothes #and #lipstick #are #best #liars #aVijayaraghavan #against #media

Next TV

Top Stories










Entertainment News