പേരാമ്പ്ര : (truevisionnews.com) ശക്തമായ ഇടിമിന്നലില്‍ പാലേരിയില്‍ വീടിന് കേടുപാട് സംഭവിച്ചു. പാലേരി കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല്‍ സദാനന്ദന്റെ വീടിനാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്.
ഇന്ന് വൈകിട്ട് 5.30 ഓടെയാണ് ശക്തമായ മഴക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായത്. ഇടിമിന്നലില്‍ വീടിന്റെ വയറിംഗ് പൂര്‍ണ്ണമായും കത്തി നശിച്ചു.
മുന്‍വശത്തെ ഫില്ലറും സമീപത്ത് ഉണ്ടായിരുന്ന ഗ്ലാസ് അക്വേറിയവും തകര്‍ന്നു. വീട്ടലേക്ക് വൈദ്യുതി എത്തിക്കുന്ന സര്‍വ്വീസ് വയര്‍ അവശിഷ്ടം പോലുമില്ലാതെ പൂര്‍ണ്ണമായും കത്തി നശിച്ചു.
ഇടിമിന്നലിന് തൊട്ടുമുമ്പുവരെ സദാനന്ദനും സുഹൃത്തും ഈ ഫില്ലറിന് സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഇവര്‍ ഇവിടെ നിന്ന് എഴുന്നേറ്റ ഉടനെയാണ് സംഭവം.
#House #damaged #Kozhikode #thunderstorm