#mumtazalideathcase | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണി; മുംതാസ് അലിയുടെ മരണത്തിൽ യുവതിയടക്കമുള്ളവര്‍ക്കെതിരെ കേസ്

#mumtazalideathcase | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണി; മുംതാസ് അലിയുടെ മരണത്തിൽ യുവതിയടക്കമുള്ളവര്‍ക്കെതിരെ കേസ്
Oct 7, 2024 09:00 PM | By Athira V

മംഗളൂരു: ( www.truevisionnews.com  ) 28 മണിക്കൂര്‍ തിരച്ചിലിനൊടുവില്‍ പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മൃതദേഹം ഇന്ന് രാവിലെ കുളൂര്‍ പാലത്തിന് സമീപം പുഴയില്‍ നിന്ന് കണ്ടെടുത്തിരുന്നു.

അദ്ദേഹത്തിന്റെ മരണത്തിന് പിന്നില്‍ ഒരു യുവതിയടക്കമുള്ള സംഘം നടത്തിയ ബ്ലാക്ക് മെയിലിങ്ങാണെന്നാണ് മംഗളൂരു പോലീസ് വ്യക്തമാക്കുന്നത്.

സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മുംതാസ് അലിയെ ബ്ലാക്ക് മെയില്‍ ചെയ്തതായുള്ള ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.

കുടുംബത്തിന്റെ പരാതിയില്‍ ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മംഗളൂരു നോര്‍ത്ത് മുന്‍ എംഎല്‍എ മൊഹ്‌യുദ്ദീന്‍ ബാവയുടെ സഹോദരന്‍ കൂടിയാണ് മുംതാസ് അലി.

ഞായറാഴ്ചയാണ് മുംതാസ് അലിയെ കാണാതായത്. കൊച്ചി-പനവേല്‍ ദേശീയ പാത 66-ല്‍ കുളൂര്‍ പാലത്തിന് സമീപം മുംതാസ് അലിയുടെ ബി.എം.ഡബ്ല്യൂ കാര്‍ തകര്‍ന്ന നിലയില്‍ ഞായറാഴ്ച കണ്ടെത്തിയിരുന്നു. സമീപത്ത് അദ്ദേഹത്തിന്റെ മൊബൈലും കാറിന്റെ താക്കോലും ഉണ്ടായിരുന്നു.

തുടര്‍ന്ന് അലിയ്ക്കായി പുഴയില്‍ വ്യാപകമായ തിരച്ചിലാണ് നടന്നത്. ഇന്ന് രാവിലെ പത്ത് മണിയോടെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെട്ട ഏഴംഗ സ്‌ക്യൂബ ടീമും എന്‍.ഡി.ആര്‍.എഫും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു സംഘത്തിന്റെ തുടര്‍ച്ചയായ ബ്ലാക്ക്‌മെയിലിങ്ങിനും പണം തട്ടിയെടുക്കലിനും ഒടുവിലാണ് മുംതാസ് അലി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചതായി പോലീസ് അറിയിച്ചു. ജുലായ് മുതല്‍ ഈ സംഘം 50 ലക്ഷം രൂപ മുംതാസ് അലിയില്‍ നിന്ന് തട്ടിയെടുത്തിട്ടുണ്ട്.

കൂടുതല്‍ പണം ആവശ്യപ്പെട്ട് സംഘം ഭീഷണി തുടര്‍ന്നതോടെയാണ് മുംതാസ് അലി ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയില്‍ റഹ്മത്ത്, അബ്ദുല്‍ സത്താര്‍, മണല്‍ വ്യാപാരിയായ ഷാഫി, മുസ്തഫ, ഷുഹൈബ്, സത്താറിന്റെ ഡ്രൈവര്‍ സിറാജ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികള്‍ നിലവില്‍ ഒളിവിലാണെന്നാണ് വിവരം. ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മംഗളൂരു പോലീസ് അറിയിച്ചു.

റഹ്മത്ത് ഉള്‍പ്പെട്ട സ്വകാര്യ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി മുംതാസ് അലി കടുത്ത മാനസിക സമര്‍ദ്ദത്തിലായിരുന്നുവെന്നാണ് വിവരം.

ആത്മഹത്യയ്ക്ക് മുമ്പ് മുംതാസ് അലിയുടെ കാര്‍ ഒരു ബസില്‍ കൂട്ടിയിടിച്ചിരുന്നതായി പോലീസ് അറിയിച്ചു. ബസ് ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തുകയാണെന്നും പോലീസ് വ്യക്തമാക്കി.

ഞായറാഴ്ച പുലര്‍ച്ചെയാണ് മുംതാസ് അലി വീട്ടില്‍ നിന്ന് കാറെടുത്ത് ഇറങ്ങിയത്. ബസുമായി കാര്‍ ഇടിച്ചതിന് ശേഷം താന്‍ ദൂരേക്ക് പോകുകയാണെന്ന് കുടുംബ ഗ്രൂപ്പില്‍ വോയിസ് മെസേജ് അയക്കുകയും ചെയ്തിരുന്നു.പുലര്‍ച്ചെ സന്ദേശം കണ്ട മകളും മറ്റു കുടുംബാംഗങ്ങളും തിരച്ചിലിനിറങ്ങുകയായിരുന്നു.

#mumtazali #missing #case #fir #filed #against #six #persons #including #woman #alleges #blackmail

Next TV

Related Stories
കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

May 8, 2025 11:37 AM

കനത്ത ജാഗ്രത; 27 വിമാനത്താവളങ്ങൾ അടച്ചു, 400 ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഉത്തരേന്ത്യ കടുത്ത...

Read More >>
Top Stories










Entertainment News