#Tomatoprice | തക്കാളി വില മികച്ച ഫോമിൽ, വീണ്ടും സെഞ്ചറിയടിച്ചു; മഴക്കെടുതിയും വൈറസ് ആക്രമണവും തിരിച്ചടി

#Tomatoprice | തക്കാളി വില മികച്ച ഫോമിൽ, വീണ്ടും സെഞ്ചറിയടിച്ചു; മഴക്കെടുതിയും വൈറസ് ആക്രമണവും തിരിച്ചടി
Oct 7, 2024 02:56 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) രാജ്യത്ത് തക്കാളി വില മികച്ച ഫോമിൽ മുന്നേറുന്നു. പലയിടത്തും വില സെഞ്ചറിയും കടന്ന് മുന്നേറ്റം തുടങ്ങി. കേരളത്തിൽ ഹോൾസെയിൽ വില കിലോയ്ക്ക് 75 രൂപയും ചില്ലറ വില 85-90 രൂപ നിരക്കിലുമാണ്.

ഉൾനാടൻ കടകളിൽ വില 100 രൂപയ്ക്കടുത്തുമായിട്ടുണ്ട്. ഓണക്കാലത്തിന് പിന്നാലെയാണ് കേരളത്തിൽ തക്കാളി വില കുതിപ്പ് തുടങ്ങിയത്. ഓണത്തിന് വില കിലോയ്ക്ക് 20-25 രൂപയായിരുന്നു.

സെപ്റ്റംബറിലെ അവസാന ആഴ്ചയിലാണ് വില കിലോയ്ക്ക് 60 രൂപ കടന്നത്. തുടർന്ന്, ഒരാഴ്ച പിന്നിട്ടപ്പോഴേക്കും 100 രൂപയ്ക്ക് അടുത്തുമെത്തി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞത് വില വർധനയുടെ ആക്കംകൂട്ടുകയാണ്. പ്രമുഖ ഉൽപാദന സംസ്ഥാനമായ മഹാരാഷ്ട്രയിലെ നാസിക്കിൽ വിളവ് നേരിടുന്ന ഭീഷണികളാണ്, ജനങ്ങളുടെ അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് തക്കാളി വില കുതിക്കാൻ മുഖ്യകാരണം. കാലംതെറ്റിയുള്ള മഴയും വൈറസ് ആക്രമണവും ഉൽപാദനത്തെ ബാധിച്ചു.

നാസിക്കിൽ 20 കിലോ വരുന്ന പെട്ടിക്ക് വില ഇപ്പോൾ 1,500-1,600 രൂപയാണ്. മഹാരാഷ്ട്രയിൽ ചില്ലറവില 100-120 രൂപ നിരക്കിലുമാണുള്ളത്. മഴക്കെടുതിയിൽ ഭൂരിഭാഗം വിളവും നശിച്ചുവെന്ന് നാഷിക്കിലെ കർഷകർ പറയുന്നു.

ഇതാണ് ഒറ്റയാഴ്ച കൊണ്ട് വില റോക്കറ്റിലേറാനും കാരണം. നേരത്തേ വില കിലോയ്ക്ക് 10 രൂപവരെയായി കുത്തനെ ഇടിഞ്ഞുനിന്നതു മൂലം നിരവധി പേർ കൃഷി ഉപേക്ഷിക്കുകയോ കുറയ്ക്കുകയോ ചെയ്തതും ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്.

മറ്റൊരു പ്രമുഖ ഉൽപാദന സംസ്ഥാനമായ കർണാടകയിലും വിളവ് കുറഞ്ഞിട്ടുണ്ട്.

ഇതും കേരളത്തിലേക്കുള്ള വരവിനെ ബാധിച്ചു. ഉത്തരേന്ത്യയിൽ നവരാത്രി, ദസ്സറി, ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായെന്നിരിക്കേ വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. ഈ വർഷം ജൂണിലും തക്കാളി വില കിലോയ്ക്ക് 100 രൂപ കടന്നിരുന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു.

#Tomatoprices #goodform #hit #century #again #Rainfall #virusattack #backfire

Next TV

Related Stories
#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

Nov 26, 2024 02:39 PM

#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

ആറാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സ്കൂൾ അധികൃതരാണ് രക്ഷിതാക്കളെ...

Read More >>
#accident |  പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

Nov 26, 2024 02:20 PM

#accident | പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ...

Read More >>
#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

Nov 26, 2024 02:10 PM

#DisasterManagementFund | ദുരന്തനിവാരണത്തിന് കേരളത്തിന് 72 കോടി രൂപ അനുവദിച്ച് കേന്ദ്രം

ഇത് എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്...

Read More >>
#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ',   24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

Nov 26, 2024 01:26 PM

#deathcase | 'മുഖത്ത് വിചിത്രമായ പാടുകൾ', 24 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

ബെം​ഗളൂരു നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ...

Read More >>
#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

Nov 26, 2024 12:58 PM

#kidnapped | നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടികൊണ്ടുപോയി; അന്വേഷണം

സിസിടിവിയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണം...

Read More >>
#shaktikantadas | ദേഹാസ്വാസ്ഥ്യം: ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആശുപത്രിയിൽ

Nov 26, 2024 12:47 PM

#shaktikantadas | ദേഹാസ്വാസ്ഥ്യം: ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആശുപത്രിയിൽ

വയറിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാവിലെയാണ് അഡ്മിറ്റ്...

Read More >>
Top Stories