#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍

#Pushpan | 'അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകം സഖാവ് പുഷ്പന്‍ നമ്മെ വിട്ട് പിരിഞ്ഞു'; അനുശോചിച്ച് എ എന്‍ ഷംസീര്‍
Sep 28, 2024 04:52 PM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ നിര്യാണത്തില്‍ ആദരാജ്ഞലി അര്‍പ്പിച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍.

സഹനത്തിന്റെ മഹാസൂര്യന്‍ വിട്ടുപിരിഞ്ഞുവെന്ന് ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 30 വര്‍ഷത്തിലേറെ നീണ്ട സഹനത്തിന്റെ, ത്യാഗത്തിന്റെ, മനോബലത്തിന്റെ, അടിയുറച്ച പാര്‍ട്ടികൂറിന്റെ പ്രതീകമായ സഖാവ് പുഷ്പന്‍ എക്കാലവും സഖാക്കള്‍ക്ക് ആവേശമായി നമുക്കിടയില്‍ ജീവിക്കുമെന്നും ഷംസീര്‍ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പുഷ്പന്‍ അന്തരിച്ചത്.

1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലായി.

അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് നേരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു.

കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

#Comrade #Pushpan #epitome #staunch #partycore #left #Condolences #ANShamseer

Next TV

Related Stories
#cpm | പുഷ്പന്‌ മരണമില്ല....!  ആ ധീരസ്മരണകൾ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ഇനി അണയാത്ത ജ്വാല -സിപിഎം

Sep 28, 2024 08:45 PM

#cpm | പുഷ്പന്‌ മരണമില്ല....! ആ ധീരസ്മരണകൾ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ഇനി അണയാത്ത ജ്വാല -സിപിഎം

പ്രസ്ഥാനത്തെ തകർക്കാൻ വർഗശത്രുക്കളും ഒറ്റുകാരും എല്ലാത്തരം നെറികേടുകളും ചെയ്യുമ്പോഴും അവയെല്ലാം സുധീരം നേരിട്ട്‌ മുന്നേറാൻ പുഷ്പന്റെ...

Read More >>
#ckashamla | എം.എൽ.എയോട്​ അപമര്യാദയായി പെരുമാറിയെന്ന്​ പരാതി; പിന്നാലെ എസ്​.എച്ച്​.ഒക്ക്​​ സ്ഥലംമാറ്റം

Sep 28, 2024 07:47 PM

#ckashamla | എം.എൽ.എയോട്​ അപമര്യാദയായി പെരുമാറിയെന്ന്​ പരാതി; പിന്നാലെ എസ്​.എച്ച്​.ഒക്ക്​​ സ്ഥലംമാറ്റം

സംഭവത്തിന് പിന്നാലെ സി.കെ. ആശ നിയമസഭ സ്പീക്കർക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു....

Read More >>
#Pushpan | ‘വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരൻ, പുഷ്‌പൻ വിപ്ലവസൂര്യനായി ജ്വലിച്ചുനിൽക്കും’ - എം വി ഗോവിന്ദൻ

Sep 28, 2024 07:31 PM

#Pushpan | ‘വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരൻ, പുഷ്‌പൻ വിപ്ലവസൂര്യനായി ജ്വലിച്ചുനിൽക്കും’ - എം വി ഗോവിന്ദൻ

വീട്ടിനുള്ളിലെ കിടക്കയിൽക്കിടന്നും പുഷ്‌പൻ കേരളത്തിന്റെ വളർച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നു. ഏതൊരു വിപ്ലവകാരിയുടെ...

Read More >>
#PVAnwar | അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

Sep 28, 2024 07:25 PM

#PVAnwar | അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

ഗതാഗത തടസ്സമുണ്ടാക്കി അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നടത്തി തുടങ്ങിയ...

Read More >>
Top Stories