#VSivankutty | പ്രിയ സഖാവ്, ജീവിക്കുന്നു ഞങ്ങളിലൂടെ; പുഷ്പനെ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി

#VSivankutty  | പ്രിയ സഖാവ്, ജീവിക്കുന്നു ഞങ്ങളിലൂടെ; പുഷ്പനെ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി
Sep 28, 2024 04:48 PM | By ADITHYA. NP

(www.truevisionnews.com)സിപിഐഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു. കൂത്തുപറമ്പ് വെടിവെപ്പിൽ പരുക്കേറ്റ് കിടപ്പിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

വെടിവെപ്പിൽ പരുക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. പുഷ്പനെ അനുശോചിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. പ്രിയ സഖാവേ….ജീവിക്കുന്നു ഞങ്ങളിലൂടെ….പോരാടുന്നു ഞങ്ങളിലൂടെ….റെഡ് സല്യൂട്ട്… എന്നായിരുന്നു വി ശിവൻകുട്ടി ചിത്രങ്ങൾ ഉൾപ്പെടെ ഫേസ്ബുക്കിൽ കുറിച്ചത്.

നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. 94 നവംബറിലാണ് കൂത്തുപറമ്പിൽ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പ് ഉണ്ടായത്.

വെടിവെപ്പിൽ അഞ്ചു പേർ മരിച്ചിരുന്നു. കര്‍ഷക തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാം ക്ളാസ് വരെ മാത്രമായിരുന്നു വിദ്യാഭ്യാസം.

നാട്ടില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പുഷ്പന്‍, കുടുംബം പുലര്‍ത്താനായി ബംഗളൂരുവിലേക്ക് വണ്ടി കയറി. അവിടെ പലചരക്ക് കടയിലായിരുന്നു ജോലി.

അവധിക്ക് നാട്ടിലെത്തിയപ്പോള്‍ സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തില്‍ ആളിക്കത്തുകയാണ്. പുഷ്പനും അതിന്‍റെ ഭാഗമായി. അങ്ങനെയാണ് 1994 നവംബര്‍25 വെളളിയാഴ്ച കൂത്തുപറമ്പിൽ എംവി രാഘവനെ തടയാനുളള സമരത്തിന്‍റെ ഭാഗമാകുന്നത്.

#Dear #comrade #lives #through #Minister #VSivankutty #condoles #Pushpan

Next TV

Related Stories
#cpm | പുഷ്പന്‌ മരണമില്ല....!  ആ ധീരസ്മരണകൾ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ഇനി അണയാത്ത ജ്വാല -സിപിഎം

Sep 28, 2024 08:45 PM

#cpm | പുഷ്പന്‌ മരണമില്ല....! ആ ധീരസ്മരണകൾ ലക്ഷക്കണക്കിന്‌ സഖാക്കളിലും അനുഭാവികളിലും ഇനി അണയാത്ത ജ്വാല -സിപിഎം

പ്രസ്ഥാനത്തെ തകർക്കാൻ വർഗശത്രുക്കളും ഒറ്റുകാരും എല്ലാത്തരം നെറികേടുകളും ചെയ്യുമ്പോഴും അവയെല്ലാം സുധീരം നേരിട്ട്‌ മുന്നേറാൻ പുഷ്പന്റെ...

Read More >>
#ckashamla | എം.എൽ.എയോട്​ അപമര്യാദയായി പെരുമാറിയെന്ന്​ പരാതി; പിന്നാലെ എസ്​.എച്ച്​.ഒക്ക്​​ സ്ഥലംമാറ്റം

Sep 28, 2024 07:47 PM

#ckashamla | എം.എൽ.എയോട്​ അപമര്യാദയായി പെരുമാറിയെന്ന്​ പരാതി; പിന്നാലെ എസ്​.എച്ച്​.ഒക്ക്​​ സ്ഥലംമാറ്റം

സംഭവത്തിന് പിന്നാലെ സി.കെ. ആശ നിയമസഭ സ്പീക്കർക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു....

Read More >>
#Pushpan | ‘വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരൻ, പുഷ്‌പൻ വിപ്ലവസൂര്യനായി ജ്വലിച്ചുനിൽക്കും’ - എം വി ഗോവിന്ദൻ

Sep 28, 2024 07:31 PM

#Pushpan | ‘വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരൻ, പുഷ്‌പൻ വിപ്ലവസൂര്യനായി ജ്വലിച്ചുനിൽക്കും’ - എം വി ഗോവിന്ദൻ

വീട്ടിനുള്ളിലെ കിടക്കയിൽക്കിടന്നും പുഷ്‌പൻ കേരളത്തിന്റെ വളർച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നു. ഏതൊരു വിപ്ലവകാരിയുടെ...

Read More >>
#PVAnwar | അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

Sep 28, 2024 07:25 PM

#PVAnwar | അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

ഗതാഗത തടസ്സമുണ്ടാക്കി അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നടത്തി തുടങ്ങിയ...

Read More >>
Top Stories