#MLAsatishsail | അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു;അർജുനായി നന്ദി പറഞ്ഞ് നാട്ടുകാർ

#MLAsatishsail | അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ  സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു;അർജുനായി  നന്ദി പറഞ്ഞ് നാട്ടുകാർ
Sep 28, 2024 03:30 PM | By ADITHYA. NP

കോഴിക്കോട് :(www.truevisionnews.com) നാടിന്റെ നൊമ്പരമായി മാറിയ അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു.

അർജുന്റെ മൃതദേഹം കണ്ടെത്തുന്നതിന് രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടവരിൽ മുൻപന്തിയിലായിരുന്നു സതീഷ് സെയിൽ. ആൾക്കൂട്ടത്തിനിടെ സതീഷ് സെയിലിനെ തിരിച്ചറിഞ്ഞവർ സെൽഫി എടുക്കാനും നന്ദി അറിയിക്കാനും ചുറ്റും കൂടി.

ചിലർ സതീഷ് സെയിലിന്റെ കാൽ തൊട്ടു വന്ദിച്ചു. മലയാളത്തിലും ഹിന്ദിയിലുമെല്ലാം നന്ദി പറഞ്ഞു. അർജുനെ ജീവനോടെ എത്തിക്കാൻ സാധിക്കാത്തതിൽ സങ്കടമുണ്ടെന്ന് സതീഷ് സെയിൽ പറഞ്ഞു.

എന്നാൽ അന്ത്യകർമങ്ങൾ നടത്താൻ മൃതദേഹമെങ്കിലും വീട്ടിൽ എത്തിക്കാൻ സാധിച്ചതിൽ ആശ്വസിക്കുന്നു. തിരച്ചിൽ സമയത്ത് വളരെയേറെ പ്രതിസന്ധി നേരിട്ടു. പലപ്പോഴും എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു.

എന്നാൽ ഒറ്റക്കെട്ടായി നിന്ന മലയാളികളും മാധ്യമങ്ങളും ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ പ്രചോദനമായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേകം ഇടപെടൽ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

അർജുന്റെ മൃതദേഹത്തിനൊപ്പമാണ് സതീഷ് സെയിലും ഇന്നു രാവിലെ കോഴിക്കോട്ടെത്തിയത്. തിരച്ചിലിന് ഡ്രജർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എത്തിക്കുന്നതിൽ മുൻകൈ എടുത്തത് സതീഷ് സെയിലാണ്.

എംഎൽഎ ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ചാണ് ഡ്രജർ എത്തിച്ചത്. തിരച്ചിൽ നടക്കുന്ന സമയത്ത് രാവും പകലും സതീഷ് സെയിൽ ഷിരൂരിലുണ്ടായിരുന്നു. നിയമസഭാ സമ്മേളനം പോലും ഒഴിവാക്കി അദ്ദേഹം തിരച്ചിൽ പ്രവർത്തനത്തിന് നേതൃത്വം നൽകി.

ഇതെല്ലാം മാധ്യമങ്ങളിലൂടെ മലയാളികൾ അറിയുന്നുണ്ടായിരുന്നു. ദൗത്യത്തിന് ഒപ്പം നിന്നതിന് മലയാളികളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സതീഷ് സെയിലിന്റെ പ്രവർത്തനം കൊണ്ടുമാത്രമാണ് തിരച്ചിലുമായി മുന്നോട്ടുപോകാൻ സാധിച്ചതെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. മലയാളികൾ സതീഷ് സെയിലിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി എ.കെ.ശശീന്ദ്രൻ, എംപി ഷാഫി പറമ്പിൽ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ.എം.സച്ചിൻ ദേവ്, ലിന്റോ ജോസഫ്, മേയർ ബീന ഫിലിപ്പ്, മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

#Karwar #MLA #Satish #Sale #also #Arjun #his #last #journey #locals #thanked #him #Arjun

Next TV

Related Stories
#Pushpan | ‘വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരൻ, പുഷ്‌പൻ വിപ്ലവസൂര്യനായി ജ്വലിച്ചുനിൽക്കും’ - എം വി ഗോവിന്ദൻ

Sep 28, 2024 07:31 PM

#Pushpan | ‘വെടിയുണ്ടകൾക്ക്‌ തോൽപ്പിക്കാൻ കഴിയാതിരുന്ന ധീരൻ, പുഷ്‌പൻ വിപ്ലവസൂര്യനായി ജ്വലിച്ചുനിൽക്കും’ - എം വി ഗോവിന്ദൻ

വീട്ടിനുള്ളിലെ കിടക്കയിൽക്കിടന്നും പുഷ്‌പൻ കേരളത്തിന്റെ വളർച്ചയും പുരോഗതിയും രാഷ്ട്രീയവുമെല്ലാം തൊട്ടറിയുകയായിരുന്നു. ഏതൊരു വിപ്ലവകാരിയുടെ...

Read More >>
#PVAnwar | അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

Sep 28, 2024 07:25 PM

#PVAnwar | അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

ഗതാഗത തടസ്സമുണ്ടാക്കി അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നടത്തി തുടങ്ങിയ...

Read More >>
#Pushpan | ‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’ - മുഖ്യമന്ത്രി

Sep 28, 2024 06:05 PM

#Pushpan | ‘വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേത്’ - മുഖ്യമന്ത്രി

ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തെന്ന ചോദ്യത്തിനു ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് സഖാവ് പുഷ്പൻ. അതുകൊണ്ടുതന്നെ...

Read More >>
#pushpan |  നാളെ ഹർത്താൽ; തലശ്ശേരിയിലും മേനപ്രത്തും പൊതുദര്‍ശനം, പുഷ്പന് വിട പറയാനൊരുങ്ങി നാട്

Sep 28, 2024 06:00 PM

#pushpan | നാളെ ഹർത്താൽ; തലശ്ശേരിയിലും മേനപ്രത്തും പൊതുദര്‍ശനം, പുഷ്പന് വിട പറയാനൊരുങ്ങി നാട്

പകല്‍ 10 .30 ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന്...

Read More >>
#nehrutrophyboatrace |  'കാരിച്ചാൽ കായൽ രാജാവ്'; തുടർച്ചയായി അഞ്ചാം തവണയും കപ്പടിച്ച്  ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

Sep 28, 2024 05:49 PM

#nehrutrophyboatrace | 'കാരിച്ചാൽ കായൽ രാജാവ്'; തുടർച്ചയായി അഞ്ചാം തവണയും കപ്പടിച്ച് ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്...

Read More >>
Top Stories