#atmrobbery | എടിഎം കൊള്ളസംഘം പിടിയിൽ; പിടിയിലായത് കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനിടെ

#atmrobbery | എടിഎം കൊള്ളസംഘം പിടിയിൽ; പിടിയിലായത് കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനിടെ
Sep 27, 2024 12:07 PM | By Athira V

തൃശ്ശൂർ: ( www.truevisionnews.com  ) തൃശ്ശൂരിൽ എ.ടി.എം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. നാമക്കലിന് സമീപമാണ് ആറം​ഗ സംഘം പോലീസിന്റെ വലയിലായത്. പ്രതികളില്‍ ഒരാള്‍ പോലീസിന്റെ വേടിയേറ്റുമരിച്ചു.

കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനെ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു. മോഷണത്തിനായി ഉപയോ​ഗിച്ച കാർ കണ്ടെയ്നർ ലോറിക്കുള്ളിൽ ഉണ്ടെന്നാണ് വിവരം.

എസ്.കെ.ലോജിറ്റിക്സിന്റെതാണ് കണ്ടെയ്നർ. ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്.അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു.

അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്‌നാട് പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന കവർച്ചയിൽ, മൂന്ന് എ.ടി.എമ്മുകളിൽനിന്ന് 60 ലക്ഷം രൂപയോളമാണ് നഷ്ടമായത്.

ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്. മാപ്രാണത്തെ എസ്.ബി.ഐ എടിഎമ്മിലാണ് 2.10-ന് ആദ്യം മോഷണം നടന്നത്.

കഴിഞ്ഞദിവസം ഏകദേശം 35 ലക്ഷം രൂപയുടെ നോട്ടുകൾ ഈ എടിഎമ്മിൽ അധികൃതർ നിറച്ചിരുന്നു. ഇത് കവർച്ചാ സംഘം കണ്ടിരിക്കാം എന്നാണ് സംശയിക്കുന്നത്.

എടിഎമ്മുകൾക്കു മുൻപിലെ സി.സി.ടി.വി ക്യാമറകൾക്കുമേൽ കറുപ്പ് നിറത്തിലുള്ള പെയിന്റടിക്കുകയും സെക്യൂരിറ്റി അലാറമടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു.

കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നത്. മൂന്ന് വ്യത്യസ്ത പോലീസ് സ്‌റ്റേഷന്‍ പരിധികളിലുള്ള എ.ടി.എമ്മുകളിലാണ് മോഷണം നടന്നത്.

#thrissur #atm #robbery #gang #arrested #tamilnadu

Next TV

Related Stories
#founded | കൈകളിൽ കടിയേറ്റ പാടുകളുണ്ടെന്ന അമ്മയുടെ വിവരം; പതിനൊന്ന് വർഷം മുമ്പ് ഒൻപതാം വയസിൽ കാണാതായ കുട്ടിയെ കണ്ടെത്തി

Sep 27, 2024 09:33 AM

#founded | കൈകളിൽ കടിയേറ്റ പാടുകളുണ്ടെന്ന അമ്മയുടെ വിവരം; പതിനൊന്ന് വർഷം മുമ്പ് ഒൻപതാം വയസിൽ കാണാതായ കുട്ടിയെ കണ്ടെത്തി

സംസ്ഥാനത്തെ ആന്റി ഹ്യൂമൺ ട്രാഫികിങ് യൂണിറ്റിന് ലഭിച്ച നിർണായക വിവരങ്ങളാണ് ഇരുപതാം വയസിൽ പുനർസമാഗമത്തിന്...

Read More >>
#Mpox | ക്ലേഡ് രണ്ടിനെക്കാൾ എം പോക്സ് ക്ലേഡ് ഒന്ന് അപകടകാരി; മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

Sep 27, 2024 08:00 AM

#Mpox | ക്ലേഡ് രണ്ടിനെക്കാൾ എം പോക്സ് ക്ലേഡ് ഒന്ന് അപകടകാരി; മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

എം പോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു....

Read More >>
#Arjunmission | അർജുന്‍റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും; ഡിഎൻഎ ഫലം കാത്ത് ബന്ധുക്കൾ

Sep 27, 2024 06:42 AM

#Arjunmission | അർജുന്‍റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും; ഡിഎൻഎ ഫലം കാത്ത് ബന്ധുക്കൾ

ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം...

Read More >>
#cpim |  ഇനിയും അൻവറിനെ പിന്തുണച്ച് പോകാനാവില്ല! അൻവറിനെ കൈവിട്ട് സിപിഐഎം; വൈകാതെ തീരുമാനം

Sep 26, 2024 09:41 PM

#cpim | ഇനിയും അൻവറിനെ പിന്തുണച്ച് പോകാനാവില്ല! അൻവറിനെ കൈവിട്ട് സിപിഐഎം; വൈകാതെ തീരുമാനം

മുഖ്യമന്ത്രി ആലുവയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം യാത്ര പുറപ്പെടുകയാണ്. ഇന്ന് രാത്രിയോടെ ഇരുവരും ഡൽഹിയിൽ...

Read More >>
#MVGovindan | പിവി അൻവറിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം; പാര്‍ട്ടി ശത്രുവായി മാറരുതെന്ന് എംവി ഗോവിന്ദൻ

Sep 26, 2024 08:37 PM

#MVGovindan | പിവി അൻവറിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം; പാര്‍ട്ടി ശത്രുവായി മാറരുതെന്ന് എംവി ഗോവിന്ദൻ

വാര്‍ത്താസമ്മേളനത്തിലെ കാര്യങ്ങള്‍ വിശദമായി നോക്കിയശേഷം നാളെ പ്രതികരിക്കും....

Read More >>
Top Stories