#Mpox | ക്ലേഡ് രണ്ടിനെക്കാൾ എം പോക്സ് ക്ലേഡ് ഒന്ന് അപകടകാരി; മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

#Mpox | ക്ലേഡ് രണ്ടിനെക്കാൾ എം പോക്സ് ക്ലേഡ് ഒന്ന് അപകടകാരി; മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം
Sep 27, 2024 08:00 AM | By Jain Rosviya

ദില്ലി: രാജ്യത്ത് എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം.

ക്ലേഡ് രണ്ടിനെക്കാൾ അപകടകാരിയാണ് ക്ലേഡ് 1 എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

എം പോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകൾ ഉടൻ പരിശോധനയ്ക്ക് അയക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. രോഗവ്യാപന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളിൽ ഐസൊലേഷൻ സംവിധാനം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നൽകിയത്.

ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്കാണ് ക്ലേഡ് 1 സ്ഥിരീകരിച്ചത്.

ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിൽ എത്തിയ വൈറസാണ് എംപോക്സിൻ്റേത്. എം പോക്സ് ബാധിച്ച രോഗിയിൽ നിന്ന് സ്പർശനത്തിലൂടെ മറ്റൊരാളിലേക്ക് രോഗം പകരും.

1957ൽ കോംഗോയിലാണ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. രോഗിയുടെ ശരീരസ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ എന്നിവ വഴിയും രോഗം പകരും.

ദേഹത്ത് കുമിളകൾ, പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും രോഗം ഗുരുതരമാകും.

#Mpox #clade #one #more #virulent #than #clade #two #Center #government #issued #guidelines

Next TV

Related Stories
#founded | കൈകളിൽ കടിയേറ്റ പാടുകളുണ്ടെന്ന അമ്മയുടെ വിവരം; പതിനൊന്ന് വർഷം മുമ്പ് ഒൻപതാം വയസിൽ കാണാതായ കുട്ടിയെ കണ്ടെത്തി

Sep 27, 2024 09:33 AM

#founded | കൈകളിൽ കടിയേറ്റ പാടുകളുണ്ടെന്ന അമ്മയുടെ വിവരം; പതിനൊന്ന് വർഷം മുമ്പ് ഒൻപതാം വയസിൽ കാണാതായ കുട്ടിയെ കണ്ടെത്തി

സംസ്ഥാനത്തെ ആന്റി ഹ്യൂമൺ ട്രാഫികിങ് യൂണിറ്റിന് ലഭിച്ച നിർണായക വിവരങ്ങളാണ് ഇരുപതാം വയസിൽ പുനർസമാഗമത്തിന്...

Read More >>
#Arjunmission | അർജുന്‍റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും; ഡിഎൻഎ ഫലം കാത്ത് ബന്ധുക്കൾ

Sep 27, 2024 06:42 AM

#Arjunmission | അർജുന്‍റെ മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും; ഡിഎൻഎ ഫലം കാത്ത് ബന്ധുക്കൾ

ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം...

Read More >>
#cpim |  ഇനിയും അൻവറിനെ പിന്തുണച്ച് പോകാനാവില്ല! അൻവറിനെ കൈവിട്ട് സിപിഐഎം; വൈകാതെ തീരുമാനം

Sep 26, 2024 09:41 PM

#cpim | ഇനിയും അൻവറിനെ പിന്തുണച്ച് പോകാനാവില്ല! അൻവറിനെ കൈവിട്ട് സിപിഐഎം; വൈകാതെ തീരുമാനം

മുഖ്യമന്ത്രി ആലുവയിൽ പരിപാടിയിൽ പങ്കെടുത്ത ശേഷം യാത്ര പുറപ്പെടുകയാണ്. ഇന്ന് രാത്രിയോടെ ഇരുവരും ഡൽഹിയിൽ...

Read More >>
#MVGovindan | പിവി അൻവറിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം; പാര്‍ട്ടി ശത്രുവായി മാറരുതെന്ന് എംവി ഗോവിന്ദൻ

Sep 26, 2024 08:37 PM

#MVGovindan | പിവി അൻവറിന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം; പാര്‍ട്ടി ശത്രുവായി മാറരുതെന്ന് എംവി ഗോവിന്ദൻ

വാര്‍ത്താസമ്മേളനത്തിലെ കാര്യങ്ങള്‍ വിശദമായി നോക്കിയശേഷം നാളെ പ്രതികരിക്കും....

Read More >>
#CCTV  | ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം; എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും സിസിടിവി നിർബന്ധം, കർശന നടപടി സ്വീകരിച്ച്  യുപി സർക്കാർ

Sep 26, 2024 08:08 PM

#CCTV | ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം; എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും സിസിടിവി നിർബന്ധം, കർശന നടപടി സ്വീകരിച്ച് യുപി സർക്കാർ

എല്ലാ ഹോട്ടലുകളിലും ധാബകളിലും റെസ്റ്റോറന്റുകളിലും പരിശോധന നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു....

Read More >>
Top Stories