മലപ്പുറം: ( www.truevisionnews.com ) വീണ്ടും തുറന്ന പോരിന് ഇറങ്ങി അൻവർ. നിലമ്പൂരിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരെ നിരാശരാക്കുന്ന ഒരു വാക്കുപോലും തന്നില്നിന്നുണ്ടാകില്ലെന്ന് ഇടത് എംഎല്‍എ പി.വി.അന്‍വര്‍.
ചില പുഴുക്കളോട് മാത്രമേ എതിര്‍പ്പുള്ളൂ. പാര്‍ട്ടിയോടോ സഖാക്കളോടോ അതുണ്ടാകില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. വ്യാഴാഴ്ച വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നറിയിച്ചതിന് പിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെയുള്ള അന്‍വറിന്റെ പ്രതികരണം.
'ഞാന്‍ ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല' എന്ന് അന്‍വര്‍ പ്രസ്താവന നടത്തിയതായി സ്വകാര്യ ചാനലിന്റെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയാണ് അന്‍വറിന്റെ ഫെയ്സ്ബുക്കിലൂടെയുള്ള പ്രതികരണം.
പോസ്റ്റിന്റെ പൂർണ രൂപം:-
"ജയിച്ചത് സിപിഎമ്മിന്റെ സൗജന്യത്തിലല്ല: പി.വി.അൻവർ" ഈ തലക്കെട്ടോടെ കൂടി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പേരിൽ ഒരു വ്യാജ സ്ക്രീൻഷോട്ട് പലരും പ്രചരിപ്പിക്കുന്നുണ്ട്. അങ്ങനെ ഒരു പ്രസ്താവന എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
എന്റെ വിജയത്തിനായി രാവന്തിയോളം ചോര നീരാക്കി പ്രവർത്തിച്ചവരാണു നിലമ്പൂരിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തകർ. അതിൽ ഒരാളെ പോലും തള്ളിപ്പറയാൻ എനിക്ക് കഴിയില്ല.
അവരോട് അന്നും,ഇന്നും ഞാൻ അത്രമേൽ കടപ്പെട്ടിരിക്കുന്നു. അവരെ നിരാശരാക്കുന്ന ഒരു വാക്ക് പോലും പി.വി.അൻവറിൽ നിന്ന് ഉണ്ടാവില്ല. ചില പുഴുക്കളോടെയെ എതിർപ്പുള്ളൂ.പാർട്ടിയോടോ, സഖാക്കളോടോ അതില്ല. ഉണ്ടാവുകയുമില്ല. വ്യാജസ്ക്രീൻഷോട്ട് നിർമ്മിച്ച് പ്രചരിപ്പിച്ചാലൊന്നും ചോദ്യങ്ങൾ ഇല്ലാതാവില്ല.
#CPM #won #not #for #free! #I #can't #deny #even #one #person #PVAnwar #with #new #facebook #post