#Arrest | ഇരുപതുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

#Arrest | ഇരുപതുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ
Sep 22, 2024 06:46 AM | By ShafnaSherin

ഇടുക്കി: (truevisionnews.com)ഇരുപതുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു.

ഏലപ്പാറ ചപ്പാത്ത് പച്ചക്കാട് സ്വദേശി കൊച്ചുവീട്ടിൽ ജെസ്ബിൻ സജിയെയാണ് പൊലീസ് പിടി കൂടിയത്. കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 20 കാരിയെ ഇൻസ്റ്റഗ്രാം വഴി 2022 -ൽ ജെസ്ബിൻ സജി പരിചയപ്പെടുന്നത്.

തുടർന്ന് കാൽവരിമൗണ്ട് , കോട്ടയം, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ലോഡ്ജ്കളിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു. മൊബൈൽ ഫോണിൽ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

2023 ജൂൺ മുതൽ നവംബർ വരെയുള്ള സമയത്താണ് പീഡനം നടന്നത്. നാളുകൾക്ക് ശേഷം പ്രതി യുവതിയുടെ നഗ്ന വീഡിയോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.

ഇതറിഞ്ഞ യുവതി ഉപ്പുതറ പൊലീസിൽ പരാതി നല്കി. യുവതിയെ ആദ്യം പീഡിപ്പിച്ചത് കാൽവരി മൗണ്ടിൽ ആയതിനാൽ കേസ് ഉപ്പുതറ പൊലീസ് തങ്കമണി പൊലീസിന് കൈമാറി.

തുടർന്ന് തങ്കമണി പൊലീസ് പ്രതിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ഇലക്ട്രിക്കൽ ജോലിക്കാരനായ പ്രതി മറ്റു പെൺകുട്ടികളെയും സമാനമായ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് സംശയമുണ്ട്.

കട്ടപ്പന എ എസ് പി രാജേഷ് കുമാർ തങ്കമണി എസ്എച്ച്ഒ എംപി എബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#accused #arrested #case #bringing #20 #year #old #woman #various #places #torturing #her

Next TV

Related Stories
#umathomas | ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ; ഉമ തോമസിനെ വെന്‍റിലേറ്ററിൽ നിന്നും മാറ്റും

Jan 4, 2025 01:06 PM

#umathomas | ശ്വാസകോശത്തിനേറ്റ ക്ഷതം പരിഹരിക്കാൻ ആന്‍റി ബയോട്ടിക് ചികിത്സ; ഉമ തോമസിനെ വെന്‍റിലേറ്ററിൽ നിന്നും മാറ്റും

അടുത്തദിവസം തന്നെ വെന്‍റിലേറ്റർ സഹായം പൂർണമായി നീക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ....

Read More >>
#naveenbabusuicide | കണ്ണൂർ എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

Jan 4, 2025 12:21 PM

#naveenbabusuicide | കണ്ണൂർ എഡിഎമ്മിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഭാര്യയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

നവീൻ ബാബുവിന്‍റേത് കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും സിപിഎം നേതാവ് പ്രതിയായ കേസിൽ സംസ്ഥാന പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നുമായിരുന്നു...

Read More >>
#rijithmurdercase | കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍  കുറ്റക്കാര്‍

Jan 4, 2025 12:11 PM

#rijithmurdercase | കണ്ണൂര്‍ റിജിത്ത് വധക്കേസ് ; ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍

ബിജെപി -ആർഎസ്എസ് പ്രവർത്തകരായ ഒൻപത് പേരാണ് കേസിൽ പ്രതികൾ...

Read More >>
#childdeath | തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

Jan 4, 2025 12:08 PM

#childdeath | തെങ്ങ് കടപുഴകി ദേഹത്ത് വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

കുട്ടിയെ ഉടൻ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#accident | ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണു; കാലിലൂടെ ബസ് കയറി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Jan 4, 2025 11:59 AM

#accident | ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണു; കാലിലൂടെ ബസ് കയറി ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വടക്കാഞ്ചേരി ഒന്നാം കല്ല് ബസ്റ്റോപ്പിൽ വെച്ചായിരുന്നു...

Read More >>
#mosquitofound |  പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി

Jan 4, 2025 11:55 AM

#mosquitofound | പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി

ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു....

Read More >>
Top Stories