#kaviyoorponnamma | 'തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്...'; അനുശോചിച്ച് മുഖ്യമന്ത്രി

#kaviyoorponnamma |  'തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്...'; അനുശോചിച്ച് മുഖ്യമന്ത്രി
Sep 20, 2024 07:59 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) നടി കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്

മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീർഘമായ കലാജീവിതം സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ അവർ അർപ്പിച്ചു.

കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിന്‍റെ പുരോഗമന സാംസ്കാരിക മുന്നേറ്റത്തിൽ നിർണ്ണായക പങ്കു വഹിച്ച കെപിഎസി-യിലാണ്. തുടർന്ന് മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ച അവർ മൂലധനം, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

തുടർന്ന് അവർ വളരെ പെട്ടെന്നു തന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. പ്രഗത്ഭരായ സംവിധായകരുടെ സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അവർ തിളങ്ങി. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങൾ മലയാളികളിൽ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത്.

അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്. മലയാള സിനിമയുടെയും നാടകലോകത്തിന്‍റെയും ചരിത്രത്തിൽ തന്‍റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.

തന്‍റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു.

#kaviyoorponnamma #passes #away #condolences #chief #minister #pinarayivijayan

Next TV

Related Stories
#gunmenattack | ‘മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയെന്ന് മാത്രം’: യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്

Oct 4, 2024 06:42 AM

#gunmenattack | ‘മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയെന്ന് മാത്രം’: യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്

കുറ്റാരോപിതരായ സന്ദീപും അനിൽകുമാറും നടത്തിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും കോടതിയിൽ സമർപ്പിച്ച...

Read More >>
#cpm | 'കയ്യും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാൽ...': അൻവറിനെതിരെ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സിപിഎം

Oct 4, 2024 06:30 AM

#cpm | 'കയ്യും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാൽ...': അൻവറിനെതിരെ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സിപിഎം

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പങ്കെടുത്ത പൊതു സമ്മേളനത്തിന് മുമ്പായിരുന്നു...

Read More >>
#KERALARAIN | ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട്

Oct 4, 2024 06:16 AM

#KERALARAIN | ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട്...

Read More >>
#LegislativeAssemblysession | മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം ഉൾപ്പെടെ ആയുധമാക്കാൻ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും

Oct 4, 2024 06:11 AM

#LegislativeAssemblysession | മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം ഉൾപ്പെടെ ആയുധമാക്കാൻ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ...

Read More >>
Top Stories