#wildboarattack | കോഴിക്കോട് കാട്ടുപന്നി ആക്രണം; ചായക്കട തുറക്കാൻ ഇറങ്ങിയ ഗൃഹനാഥന് പരിക്ക്

#wildboarattack | കോഴിക്കോട് കാട്ടുപന്നി ആക്രണം; ചായക്കട തുറക്കാൻ ഇറങ്ങിയ ഗൃഹനാഥന് പരിക്ക്
Sep 19, 2024 05:45 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  )കുട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഗൃഹനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലയോര മേഖലയായ കോഴിക്കോട് കൂടരഞ്ഞി കോലോത്തും കടവില്‍ താമസിക്കുന്ന നെടുങ്ങോട് ഷാഫി (54)യെ ആണ് പന്നിക്കൂട്ടം ആക്രമിച്ചത്.

കൂടരഞ്ഞി അങ്ങാടിയിലെ ചായക്കട തുറക്കുന്നതിനായി പുലര്‍ച്ചെ അഞ്ചോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. കൂടരഞ്ഞിക്ക് സമീപത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.

പന്നികൾ വാഹനം കുത്തി മറിച്ചിട്ടതിനെ തുടര്‍ന്ന് ഷാഫി റോഡില്‍ വീഴുകയും തോളെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈ പ്രദേശത്ത് കാട്ടുപന്നിയുടെ ഉപദ്രവം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. കൃഷികളും വിളകളും നശിപ്പിക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാറ്റം വരാന്‍ അധികൃതര്‍ കൃത്യമായി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

#Kozhikode #wildboar #attack #head #house #injured #when #he #came #down #open #teashop

Next TV

Related Stories
#accident |  കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Oct 4, 2024 10:28 PM

#accident | കണ്ണൂരിൽ മധ്യവയസ്‌കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഇന്ന് 7 മണിയോടെയാണ് സംഭവം ....

Read More >>
#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക്  തടവ് ശിക്ഷ

Oct 4, 2024 10:20 PM

#assaulting | അച്ഛനും അമ്മയും മരണവീട്ടിൽ പോയ സമയത്ത് കുട്ടിക്കു നേരേ അതിക്രമം, പ്രതിക്ക് തടവ് ശിക്ഷ

കൈയിൽ കരുതിയിരുന്നു ഉറുമ്പുപൊടി പോലുള്ള പൊടി കഴിച്ചതായാണ് വിവരം....

Read More >>
#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

Oct 4, 2024 09:58 PM

#arrest | വിദേശത്തേക്കുൾപ്പെടെ മയക്കുമരുന്ന് കടത്ത്; അഞ്ച് വർഷത്തിന് ശേഷം മൂർഖൻ ഷാജി പിടിയിൽ

കഴിഞ്ഞ 5 വർഷമായി ഷാജിയെ പിടികൂടുന്നതിന് വേണ്ടിയുള്ള നിരന്തര പരിശ്രമത്തിലായിരുന്നു സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ്.ഒടുവിൽ പുലർച്ചെ...

Read More >>
Top Stories