കോഴിക്കോട്: (truevisionnews.com) കേരളത്തിൽ പൊതുയോഗത്തിന് പറ്റിയ നേതാക്കൾ ഇപ്പോഴില്ലെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.
ജനക്കൂട്ടത്തെ ആകർഷിക്കുന്ന നേതാക്കൾ ഇപ്പോൾ കേരളത്തിലില്ല. അതിന് രാഹുലോ പ്രിയങ്കയോ വരണമെന്നും മുരളീധരൻ വിമർശിച്ചു. തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുന്ന രീതി കോൺഗ്രസിലില്ല.
ഇപ്പോൾ കോൺഗ്രസുകാർ ഒരുമിച്ച് നിൽക്കേണ്ട സമയമാണെന്നും മുരളീധരൻ പറഞ്ഞു. തൃശൂരിൽ നിന്നും താൻ ഓടി രക്ഷപ്പെടുകയായിരുന്നു.
നട്ടും ബോൾട്ടുമില്ലാത്ത വണ്ടിയിൽ തന്നോട് കയറാൻ പറഞ്ഞു. തനിക്ക് വിജയം ഉറപ്പാണെന്ന് പറഞ്ഞാണ് തൃശൂരിൽ കൊണ്ടു പോയത്. ബി.ജെ.പി തൃശൂരിൽ ചേർത്തത് 56,000 വോട്ടുകളാണ്.
എന്നാൽ, കോൺഗ്രസ് നേതൃത്വം ഇത് അറിഞ്ഞിരുന്നില്ലെന്ന വിമർശനവും കെ.മുരളീധരൻ ഉയർത്തിയിട്ടുണ്ട്. കോഴിക്കോട് വെള്ളയിലിൽ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മുരളീധരന്റെ പരാമർശം.
തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ മൂന്നാം സ്ഥാനത്തായിരുന്നു. 74,686 വോട്ടുകൾ നേടി സുരേഷ് ഗോപിയാണ് ഇവിടെ ഒന്നാമതെത്തിയത്.
എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയുടെ വി.എസ് സുനിൽ കുമാറായിരുന്നു ഇവിടെ രണ്ടാം സ്ഥാനത്ത്.
#leaders #Kerala #who #attract #masses #needs #Rahul #Priyanka #KMuralidharan