താമരശ്ശേരി: (truevisionnews.com) നഗ്നപൂജയ്ക്ക് തന്നെ നിർബന്ധിച്ചെന്ന പുതുപ്പാടി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ.
അടിവാരം മേലേപൊട്ടിക്കൈ പി.കെ. പ്രകാശൻ (46), അടിവാരം വാഴയിൽ വീട്ടിൽ വി. ഷമീർ (34) എന്നിവരാണ് പിടിയിലായത്.
യുവതിയുടെ കുടുംബപ്രശ്നം തീർക്കാനും അഭിവൃദ്ധിക്കുവേണ്ടിയും നഗ്നപൂജനടത്തണമെന്ന് നിർദേശിച്ച് ഷമീറും, പൂജയുടെ കർമിചമഞ്ഞ് സമീപിച്ച പ്രകാശനുംചേർന്ന് നിർബന്ധിച്ചതായാണ് പരാതിയിൽ പറയുന്നതെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.
നഗ്നപൂജനടത്തണമെന്ന നിരന്തര ആവശ്യം നിരാകരിച്ചിട്ടും ശല്യം തുടർന്നതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ഇരുവരെയും പിന്നീട് താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
#Kozhikode #Thamarassery #two #men #arrested #complaint #forcing #young #woman #perform #nakedpuja