#Nipah | നിപാ മരണം; മലപ്പുറം ജില്ലയിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെന്റ്‌ സോണായി പ്രഖ്യാപിച്ച് കളക്ടർ

#Nipah | നിപാ മരണം; മലപ്പുറം ജില്ലയിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെന്റ്‌ സോണായി പ്രഖ്യാപിച്ച് കളക്ടർ
Sep 15, 2024 08:40 PM | By VIPIN P V

മലപ്പുറം: (truevisionnews.com) വണ്ടൂരിൽ തിരുവാലി പഞ്ചായത്തിൽ നടുവത്തിൽ നിപാ ബാധിച്ച് യുവാവ്‌ മരിച്ച പശ്ചാത്തലത്തിൽ പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ്‌ സോണായി ജില്ലാ കളക്ടർ വി ആർ വിനോദ് പ്രഖ്യാപിച്ചു.

ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നു ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിന്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

ആഗസ്ത്‌ 23നായിരുന്നു ബംഗളൂരുവിൽ നിന്ന് യുവാവ് നാട്ടിലെത്തിയത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരുക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ചത്.

ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കുറയാഞ്ഞതിനെ തുടർന്നായിരുന്നു ഈ മാസം അഞ്ചിന് പെരിന്തൽമണ്ണയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കയാണ് മരണം.

#Nipah #death #Collector #declared #five #wards #Malappuram #district #Containmentzone

Next TV

Related Stories
#lottery  | 70 ലക്ഷം ആർക്ക്? അറിയാം അക്ഷയ ലോട്ടറി ഫലം

Nov 24, 2024 03:42 PM

#lottery | 70 ലക്ഷം ആർക്ക്? അറിയാം അക്ഷയ ലോട്ടറി ഫലം

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
 #kRadhakrishnan | 'ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കും' - കെ. രാധാകൃഷ്ണൻ

Nov 24, 2024 03:30 PM

#kRadhakrishnan | 'ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കും' - കെ. രാധാകൃഷ്ണൻ

ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാൻ ശ്രമം...

Read More >>
#liquor | ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ചു

Nov 24, 2024 02:56 PM

#liquor | ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ചു

ഷെൽഫിൽ നിന്ന് കുപ്പി എടുത്ത ശേഷം ഒളിപ്പിച്ചു...

Read More >>
#Alligation | മൂന്നു വയസ്സുകാരി തലയടിച്ചു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്, അംഗനവാടി ടീച്ചര്‍ക്കെതിരെ ആക്ഷേപം

Nov 24, 2024 02:44 PM

#Alligation | മൂന്നു വയസ്സുകാരി തലയടിച്ചു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്, അംഗനവാടി ടീച്ചര്‍ക്കെതിരെ ആക്ഷേപം

വൈഗയാണ് ഗുരുതരാവസ്ഥയില്‍ എസ്ഐടി ആശുപത്രിയില്‍ ചികിത്സയില്‍...

Read More >>
#Mukesh | മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി

Nov 24, 2024 02:39 PM

#Mukesh | മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി

ദിവസങ്ങൾക്ക് മുൻപ് പരാതി പിൻവലിക്കാൻ എടുത്ത തീരുമാനത്തിൽ നിന്നാണ് നടി ഇതോടെ...

Read More >>
#death | അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

Nov 24, 2024 01:45 PM

#death | അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

Read More >>
Top Stories