#arrest | പള്ളിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച; 54-കാരൻ പിടിയിൽ

 #arrest | പള്ളിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്ന് കവർച്ച; 54-കാരൻ പിടിയിൽ
Sep 14, 2024 12:13 PM | By ShafnaSherin

ചെങ്ങന്നൂർ:(truevisionnews.com)പുലിയൂർ സുറിയാനി കത്തോലിക്ക പള്ളിയിലെ വഞ്ചി രണ്ടുതവണ കുത്തിത്തുറന്ന് കവർച്ച നടത്തിയയാളെ ചെങ്ങന്നൂർ പൊലീസ് പിടികൂടി.

തിരുവല്ല കുറ്റപ്പുഴ തിരുമൂലപുരം മംഗലശേരി കടവ് കോളനിയിൽ മണിയൻ (54) ആണ് പിടിയിലായത്. വഞ്ചി പൊക്കിയെടുത്ത് പുറത്തു കൊണ്ടുവെച്ച ശേഷമാണ് ഇയാൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്.

ചെങ്ങന്നൂർ പോലീസിന് പള്ളി അധികാരികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പത്തോളം വഞ്ചി മോഷണകേസുകളിലെയും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറയുന്നു.

പള്ളിയിലെ വഞ്ചികൾ മോഷ്ടിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ കുരിശടികളിലെ വഞ്ചികളാണ് ഇയാൾ കവർന്നുവന്നത്. ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നിർദേശപ്രകാരം സർക്കിൾ ഇൻസ്പെക്ടർ വിപിൻ എ.സി, എസ്.ഐ പ്രദീപ് എസ്, ഗ്രേഡ് എസ്.ഐ സാം നിവാസ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിജോ സാം, രതീഷ്, കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

#Robbery #church #54year #old #man #arrested

Next TV

Related Stories
#periyadoublemurder | പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

Jan 3, 2025 12:33 PM

#periyadoublemurder | പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

മറ്റ് നാല് പ്രതികള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി...

Read More >>
#wildanimalattack | വയനാട് പെരുന്തട്ടയിൽ വീണ്ടും വന്യമൃഗ ആക്രമണം; പശുവിനെ കൊന്നു ഭക്ഷിച്ചു

Jan 3, 2025 12:21 PM

#wildanimalattack | വയനാട് പെരുന്തട്ടയിൽ വീണ്ടും വന്യമൃഗ ആക്രമണം; പശുവിനെ കൊന്നു ഭക്ഷിച്ചു

കടുവയെ പിടിക്കുന്നതിനു കൂടു സ്ഥാപിച്ചിടത്തുനിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയുടെ ആക്രമണം....

Read More >>
#SajiCherian |  പുകവലിച്ചതിന് എന്തിനാ ജാമ്യമില്ലാ വകുപ്പ്? ഞാനും പുകവലിക്കുന്നയാളാണ്: പ്രതിഭയെ വേദിയിലിരുത്തി സജി ചെറിയാന്‍

Jan 3, 2025 12:07 PM

#SajiCherian | പുകവലിച്ചതിന് എന്തിനാ ജാമ്യമില്ലാ വകുപ്പ്? ഞാനും പുകവലിക്കുന്നയാളാണ്: പ്രതിഭയെ വേദിയിലിരുത്തി സജി ചെറിയാന്‍

കെട്ടുകണക്കിന് ബീഡി കൈയ്യിലുണ്ടാവും. ആ ശീലമുണ്ട്', എന്നായിരുന്നു സജി ചെറിയാന്റെ...

Read More >>
#kcvenugopal | 'ഞാനുമായി പി വി അൻവർ ചർച്ച നടത്തിയിട്ടില്ല, പ്രചാരണം തെറ്റ്', ഡിസിസി പ്രസിഡൻ്റുമാർക്ക് ക്ഷണം ലഭിച്ചത് എനിക്കറിയില്ല -കെ.സി. വേണുഗോപാൽ

Jan 3, 2025 12:01 PM

#kcvenugopal | 'ഞാനുമായി പി വി അൻവർ ചർച്ച നടത്തിയിട്ടില്ല, പ്രചാരണം തെറ്റ്', ഡിസിസി പ്രസിഡൻ്റുമാർക്ക് ക്ഷണം ലഭിച്ചത് എനിക്കറിയില്ല -കെ.സി. വേണുഗോപാൽ

താനുമായി അൻവർ ചർച്ച നടത്തിയില്ലെന്നും ചർച്ച നടന്നു എന്നത് തെറ്റായ വാർത്തയാണെന്നും കെ.സി.വേണുഗോപാൽ...

Read More >>
#firerescue | അടിച്ചു വരുന്നതിനിടെ കാൽ ഇരുമ്പ് കൈവരിക്കുള്ളില്‍ കുടുങ്ങി, വടകര സ്വദേശിനിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

Jan 3, 2025 11:39 AM

#firerescue | അടിച്ചു വരുന്നതിനിടെ കാൽ ഇരുമ്പ് കൈവരിക്കുള്ളില്‍ കുടുങ്ങി, വടകര സ്വദേശിനിക്ക് രക്ഷകരായി അഗ്നിരക്ഷാസേന

ഒഞ്ചിയം സ്വദേശിനി 72 വയസുള്ള ചന്ദ്രിയാണ് വടകരയിലെ സ്വകാര്യ കെട്ടിടത്തി രണ്ടാം നിലയിൽ ശുചീകരണ ജോലിക്കിടെ...

Read More >>
#keralaschoolkalolsavam2025 | ഊട്ടുപുരയിൽ  പാല് തിളച്ചു തൂകി, ഇനി വയറും മനസ്സും നിറക്കാം

Jan 3, 2025 11:38 AM

#keralaschoolkalolsavam2025 | ഊട്ടുപുരയിൽ പാല് തിളച്ചു തൂകി, ഇനി വയറും മനസ്സും നിറക്കാം

പുത്തരികണ്ടം മൈതാനിയിൽ തയ്യാറാക്കിയ ഊട്ടുപുര മന്ത്രി വി.ശിവൻകുട്ടി പാലുകാച്ചി ഉദ്‌ഘാടനം ചെയ്തു...

Read More >>
Top Stories