കോഴിക്കോട്: (truevisionnews.com) ബാലുശ്ശേരിയിൽ വീടിനുനേരെ സ്‌ഫോടക വസ്തു എറിഞ്ഞതായി പരാതി.
കണ്ണാടിപ്പൊയിൽ സ്വദേശി ബാലന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ വീടിന്റെ ജനൽചില്ല് തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#Complaint #explosive #device #thrown #house #Balussery.