#deliverydeath | കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

#deliverydeath | കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Sep 13, 2024 05:38 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) ഉള്ള്യേരിയി​ലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം ഗർഭസ്ഥ ശിശു മരിച്ചതിനു പിന്നാലെ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ അമ്മയും മരിച്ചു.

എകരൂൽ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി(35) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയി​ലിരിക്കെയാണ് അന്ത്യം. അശ്വതിയുടെ കുഞ്ഞ് വ്യാഴാഴ്ച പുലർച്ചെ മരിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ വേദന വരാനായി ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു.

ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. തുടർന്ന് സിസേറിയൻ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും പറഞ്ഞു. എന്നാൽ സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്ട്രെച്ചറിൽ ഓപറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. അതിനു ശേഷം ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചുവെന്നും ഗർഭ പാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

ബന്ധുക്കളുടെ അനുമതിയോടെ ​അശ്വതിയുടെ ഗർഭപാത്രം നീക്കം ചെയ്തു. ആരോ​ഗ്യസ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്ന് അശ്വതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കൾ വിദ​ഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കുഞ്ഞിനെ നഷ്ടപ്പെടാനും യുവതി ഗുരുതരാവസ്ഥയിലാകാനും കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇതുസംബന്ധിച്ച് അത്തോളി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. 35കാരിയായ അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. കുഞ്ഞി​ന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

#Kozhikode #case #unborn #child's #death #mother #who #undergoing #treatment #also #died #police #registered #case#unnatural #death

Next TV

Related Stories
#Cyberattack  | ജ​സ്റ്റി​സ് ദേ​​വ​ൻ രാ​മ​ച​ന്ദ്ര​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം: ​കേ​സെ​ടു​ത്ത് സൈബർ പൊലീസ്

Dec 21, 2024 10:38 PM

#Cyberattack | ജ​സ്റ്റി​സ് ദേ​​വ​ൻ രാ​മ​ച​ന്ദ്ര​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം: ​കേ​സെ​ടു​ത്ത് സൈബർ പൊലീസ്

അ​ന​ധി​കൃ​ത ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ​ക്കെ​തി​രാ​യ കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പേ​രി​ലാ​ണ്​ സൈ​ബ​ർ...

Read More >>
#accident |  സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലില്‍ ബസ് കയറി; പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

Dec 21, 2024 10:26 PM

#accident | സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കാലില്‍ ബസ് കയറി; പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

കാലിന് ഗുരുതരമായി പരിക്കേറ്റ വാസന്തിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍...

Read More >>
#MGUniversity | ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നിയുടെ പീഡന പരാതി;  എം.ജിയിലെ അധ്യാപകനെതിരെ നടപടി

Dec 21, 2024 10:24 PM

#MGUniversity | ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​നിയുടെ പീഡന പരാതി; എം.ജിയിലെ അധ്യാപകനെതിരെ നടപടി

പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ൽ​നി​ന്നു മാ​റ്റി​യ​താ​യി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്​​​ട്രാ​ർ ഡോ. ​ബി​സ്മി ഗോ​പാ​ല​കൃ​ഷ്ണ​ൻ...

Read More >>
#fire | തൃശൂരില്‍ ഗൃഹപ്രവേശത്തിന്റെ ആറാം നാള്‍ വീട് കത്തിനശിച്ചു

Dec 21, 2024 10:09 PM

#fire | തൃശൂരില്‍ ഗൃഹപ്രവേശത്തിന്റെ ആറാം നാള്‍ വീട് കത്തിനശിച്ചു

വീടിനകത്തെ ഹാള്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്....

Read More >>
#OberonMall | ഒബ്രോൺ മാളിൽ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; ചിലർക്ക് ദേഹാസ്വാസ്ഥ്യം

Dec 21, 2024 09:52 PM

#OberonMall | ഒബ്രോൺ മാളിൽ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; ചിലർക്ക് ദേഹാസ്വാസ്ഥ്യം

ഗായകൻ സൂരജ് സന്തോഷിന്റെ പരിപാടിയിലാണ് പ്രതീക്ഷിച്ചതിലും തിരക്കുണ്ടായത്....

Read More >>
#arrest | ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടി മുങ്ങി; ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ

Dec 21, 2024 09:46 PM

#arrest | ഉടമയെ കബളിപ്പിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടി മുങ്ങി; ലോഡ്ജ് ജീവനക്കാരൻ അറസ്റ്റിൽ

ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം...

Read More >>
Top Stories