കണ്ണൂർ: (truevisionnews.com) എം.എസ് എഫ് നേതാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച ഏഴ് എസ്. എഫ്.ഐ. പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.
എം എസ് എഫ് അഴിക്കോട് മണ്ഡലം ജനറൽ സെക്രട്ടറി കക്കാട് കുഞ്ഞിപ്പള്ളിയിലെ സമീറാസ് മൻസിലിൽ സൽമാൻ അബ്ദുൾ റസാഖിൻ്റെ (24) പരാതിയിലാണ് എസ്.എഫ്.ഐ. പ്രവർത്തകരായ സായന്ത്, സനത് കുമാർ, വൈഷ്ണവ് , ജിതിൻ, അഭിഷേക്, രദു കൃഷ്ണൻ,ആദിൽ അൻവർ എന്നിവർ ക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 3.50 മണിയോടെ പള്ളിക്കുന്ന് കൃഷ്ണമേനോൻ കോളേജിന് മുൻവശത്ത് വെച്ചായിരുന്നു അക്രമം. ഇരുമ്പ് വടി കൊണ്ടും മരവടി കൊണ്ടും ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസ്.
#MSF #leader #attacked #with #deadly #weapons #seven #SFI #Case #against #workers