#KochiBlueTigers | തെറ്റായ നോ-ബോള്‍ തീരുമാനത്തിനെതിരെ പരാതി നല്‍കി കൊച്ചി ബ്ലൂടൈഗേഴ്‌സ്

#KochiBlueTigers | തെറ്റായ നോ-ബോള്‍ തീരുമാനത്തിനെതിരെ പരാതി നല്‍കി കൊച്ചി ബ്ലൂടൈഗേഴ്‌സ്
Sep 12, 2024 12:36 PM | By VIPIN P V

കൊച്ചി: (truevisionnews.com) കൊല്ലം സെയിലേഴ്‌സിനെതിരെയുള്ള മത്സരത്തിലെ തെറ്റായ നോ-ബോള്‍ തീരുമാനത്തിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഔദ്യോഗികമായി പരാതി നല്‍കി.

17-ആം ഓവറിന്റെ ആദ്യ പന്ത് അമ്പയര്‍ നോ-ബോള്‍ വിളിച്ചതാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്.

അമ്പയറുടെ തീരുമാനം വേഗത്തിലായിരുന്നുവെന്നും, അവലോകനം ചെയ്തപ്പോള്‍ ഇത് തെറ്റാണെന്നു കണ്ടെത്തിയതായും ടീം മാനേജ്‌മെന്റ് അറിയിച്ചു.

ഇതു മത്സരഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണാകമായെന്നും ടീം പരാതിപ്പെട്ടു. നോ-ബോള്‍ തീരുമാനം അവലോകനം ചെയ്യേണ്ട മൂന്ന് അമ്പയര്‍മാരും ഇത് അവഗണിച്ചതും ഒരു വലിയ പിഴവായി കാണുന്നു.

മത്സരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ ആയിരുന്നു ഈ തീരുമാനം ഉണ്ടായത്. ഇതിലൂടെ മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിയുമായിരുന്ന ഒരു കാച്ച് നഷ്ടപ്പെട്ടെന്നും, അത് മത്സരഫലം തങ്ങള്‍ക്ക് എതിരാക്കിയെന്നും കൊച്ചിന്‍ ബ്ലൂ ടൈഗേഴ്‌സ് പറയുന്നു.

ഈ സംഭവത്തെക്കുറിച്ച് പൂര്‍ണ്ണമായ അവലോകനം നടത്തുകയും, വേണ്ട നടപടി സ്വീകരിക്കുകയും വേണമെന്നും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ കളിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ടീം ഉടമ സുഭാഷ് ജോര്‍ജ് മനുവല്‍ പറഞ്ഞു.

ഇനിയുള്ള മത്സരങ്ങളില്‍ മികച്ച അമ്പയറിങ് ഉറപ്പാക്കുക എന്നത് പ്രധാനമാണ്. കെസിഎയിലെ അമ്പയറിംഗ് സംഘത്തിന്റെ പ്രവര്‍ത്തനം പലപ്പോഴും അവസരത്തിനൊത്തുയരുന്നില്ലെന്നും സുഭാഷ് കുറ്റപ്പെടുത്തി.

അമ്പയറുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന ടീമുകളെ ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതായി പലപ്പോഴും തോന്നുന്നുണ്ടെന്നും സുഭാഷ് പറഞ്ഞു.

ഇത്തരം പ്രവണതകള്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ അനുവദിക്കാനാവില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുംവരെ ഇത്തരത്തിലുള്ള പരാതികള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെയും സമാനമായ നോ-ബോള്‍ വിവാദങ്ങളും തെറ്റായ റണ്‍-ഔട്ട് തീരുമാനങ്ങളും കൊച്ചിക്കെതിരായ മത്സരങ്ങളില്‍ സംഭവിച്ചിട്ടുണ്ട്.

#KochiBlueTigers #file #complaint #wrong #noball #decision

Next TV

Related Stories
#INDvsBAN | കാണ്‍പൂരില്‍ ഇന്ത്യയ്ക്ക് രണ്ട് ദിവസം കൊണ്ട് അത്ഭുത വിജയം; ബംഗ്ലാദേശിനെ തകർത്തത് 7 വിക്കറ്റിന്

Oct 1, 2024 02:22 PM

#INDvsBAN | കാണ്‍പൂരില്‍ ഇന്ത്യയ്ക്ക് രണ്ട് ദിവസം കൊണ്ട് അത്ഭുത വിജയം; ബംഗ്ലാദേശിനെ തകർത്തത് 7 വിക്കറ്റിന്

മെഹ്ദി ഹസനെ(9) ബുമ്ര വിക്കറ്റിന് പിന്നില്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് കൂട്ടുകെട്ട്...

Read More >>
#INDvsBAN | ടെസ്റ്റിൽ ട്വന്‍റി-20 കളിച്ച് ഇന്ത്യൻ ടീം; ജയ്സ്വാൾ വെടിക്കെട്ടിൽ റെക്കോർഡ് വേഗത്തിൽ 100

Sep 30, 2024 03:16 PM

#INDvsBAN | ടെസ്റ്റിൽ ട്വന്‍റി-20 കളിച്ച് ഇന്ത്യൻ ടീം; ജയ്സ്വാൾ വെടിക്കെട്ടിൽ റെക്കോർഡ് വേഗത്തിൽ 100

ഏറ്റവും വേഗതയേറിയ ടീം സെഞ്ച്വറിയും ഇതോടെ ഇന്ത്യ സ്വന്തമാക്കി. വെടിക്കെട്ട് ബാറ്റിങ് നടത്തിയ ജയ്സ്വാൾ 51 പന്തിൽ 72 റൺസ്...

Read More >>
#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

Sep 22, 2024 09:43 PM

#ISL2024 | കരുത്ത് കാട്ടി കേരള ബ്ലാസ്റ്റേഴ്സ്; ഒന്നിനെതിരെ രണ്ട് ഗോളിന് ആദ്യ ജയം നേടി മഞ്ഞപ്പട

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്വന്തം കാണികൾക്ക് മുന്നില്‍ തോല്‍വിയിലേക്ക് എന്ന് തോന്നിപ്പിച്ച ശേഷമാണ് മഞ്ഞപ്പട മിന്നി...

Read More >>
#KeralaCricketLeague | പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

Sep 18, 2024 11:16 PM

#KeralaCricketLeague | പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം കൊല്ലം സെയിലേഴ്‌സിന്

ആദ്യ പത്തോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സ് നേടിയ കാലിക്കറ്റ്, ശേഷിച്ച പത്തോവറില്‍ 121 റണ്‍സാണ്...

Read More >>
#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

Sep 16, 2024 01:22 PM

#AnandKrishnan | ആനന്ദ് കൃഷ്ണന് സെഞ്ച്വറി; കൊച്ചിക്ക് ആശ്വാസ ജയം

കെസിഎ അക്കാദമിയിലെ പരിശീലനമാണ് മലപ്പുറം സ്വദേശിയായ ആനന്ദിന്‍റെ കരിയറിൽ നിർണ്ണായകമായത്. തുടർന്ന് ജൂനിയർ ക്രിക്കറ്റിൽ വിവിധ വിഭാഗങ്ങളിൽ മികച്ച...

Read More >>
#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

Sep 15, 2024 09:44 PM

#NeerajChopra | ഡയമണ്ട് ലീഗ് ഫൈനലില്‍ മത്സരിച്ചത് ഒടിഞ്ഞ വിരലുമായി; വെളിപ്പെടുത്തലുമായി നീരജ് ചോപ്ര

88.45 മീറ്ററാണ് അന്ന് എറിഞ്ഞത്. സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ കണ്ടെത്തിയതാണ് കരിയറിലെ...

Read More >>
Top Stories