കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് തിരുവമ്പാടിയിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് അപകടം. അപകടത്തിൽ 18 കുട്ടികൾക്ക് പരിക്കേറ്റു.
തിരുവമ്പാടി സേക്രഡ് ഹാർട് യുപി സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്.
പരിക്കേറ്റ കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി.
പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.
#School #bus #crashes #into #wall #Thiruvambadi #Kozhikode #18 #children #injured