#PVAnwar | 'നീതി കിട്ടിയില്ലെങ്കിൽ അത് കിട്ടും വരെ പോരാടും. എനിക്ക്‌ വേണ്ടിയല്ല, നമ്മൾ ഓരോരുത്തർക്കും വേണ്ടിയാണ് ഈ പോരാട്ടം' -പി വി അൻവർ

#PVAnwar | 'നീതി കിട്ടിയില്ലെങ്കിൽ അത് കിട്ടും വരെ പോരാടും. എനിക്ക്‌ വേണ്ടിയല്ല, നമ്മൾ ഓരോരുത്തർക്കും വേണ്ടിയാണ് ഈ പോരാട്ടം' -പി വി അൻവർ
Sep 12, 2024 09:05 AM | By Jain Rosviya

മലപ്പുറം: ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷണന് നിലമ്പൂർ എംഎൽഎ പി വി അൻവറിന്‍റെ മറുപടി. നീതി കിട്ടിയില്ലെങ്കിൽ അത്‌ കിട്ടും വരെ പോരാടും. അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ്‌ ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല.

തനിക്ക്‌ വേണ്ടിയല്ല, എല്ലാ സഖാക്കൾക്കും വേണ്ടിയാണ് ഈ പോരാട്ടമെന്ന് പി വി അൻവർ ഫേസ് ബുക്കിൽ കുറിച്ചു.

കേരള പൊലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി സഖാക്കളുടെ ഉൾപ്പെടെ കോളുകൾ ചോർത്തുന്നുണ്ടെന്ന ആരോപണം അൻവർ ആവർത്തിച്ചു.

പി വി അൻവർ എല്ലാ ദിവസവും ആരോണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടതു മുന്നണി കൺവീനർ ഇന്നലെ പറഞ്ഞിരുന്നു.

കുറിപ്പിന്‍റെ പൂർണരൂപം

"മിത്തോ","അഭ്യൂഹമോ" അല്ല. കേരള പോലീസിലെ ഒരു സംഘം വ്യാപകമായി പാർട്ടി സഖാക്കളുടെ ഉൾപ്പെടെ കോളുകൾ ചോർത്തുന്നുണ്ട്‌. അതിന്റെ തെളിവുകളും പുറത്ത്‌ വിട്ടിട്ടുണ്ട്‌.

തിരുവനന്തപുരത്ത്‌ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആർ.എസ്‌.എസ്‌ കത്തിച്ചെങ്കിൽ അതിന്റെ പേരിൽ കണ്ണൂരിലുള്ള സഖാവ്‌ കാരായി രാജന്റെ ഫോൺ ചോർത്തുന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്ക്‌ മനസ്സിലാകുന്നില്ല.

കാലങ്ങളോളം രാഷ്ട്രീയമായി വേട്ടയാടപ്പെട്ട്‌, നാടുകടത്തപ്പെട്ട സഖാവാണ് കാരായി രാജൻ.അത്രമാത്രം ത്യാഗം സഹിച്ചിട്ടുള്ള ആ സഖാവിനെ സ്വാമിയുടെ ആശ്രമം കത്തിക്കൽ കേസ്സുമായി ബന്ധപ്പെടുത്താൻ ആർക്കാണിവിടെ ഇത്ര ധൃതി.!!

നിരപരാധികളായ സഖാക്കളെ വേട്ടയാടുന്ന പോലീസിലെ ചിലരുടെ മനോഭാവം എതിർക്കപ്പെടേണ്ടതുണ്ട്‌. അവസാനിപ്പിക്കപ്പെടേണ്ടതുണ്ട്‌.

കാരായിൽ നിന്ന് കണ്ണൂരിലെ ജയരാജന്മാരിലേക്ക്‌,അവിടെ നിന്ന് എ.കെ.ജി സെന്ററിലേക്കും, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും. ഇതായിരുന്നു ഇവരുടെ ലക്ഷ്യം.

ഇത്‌ ബൂമറാങ്ങ്‌ ആവുമെന്ന അവസാന നിമിഷത്തെ ആരുടെയോ ഉപദേശമാണിവരെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചത്‌. അല്ലെങ്കിൽ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതിന്റെ പാപഭാരം ഈ പാർട്ടിയും കാരായിയെ പോലെയുള്ള സഖാക്കളും തലയിൽ പേറേണ്ടി വന്നേനേ.

നീതി കിട്ടിയില്ലെങ്കിൽ അത്‌ കിട്ടും വരെ പോരാടും. അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ്‌ ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല. എനിക്ക്‌ വേണ്ടിയല്ല, നമ്മൾ ഓരോരുത്തവർക്കും വേണ്ടിയാണ് സഖാക്കളെ ഈ പോരാട്ടം.

സഖാവ്‌ കാരായിക്ക്‌ ഐക്യദാർഢ്യം"

#If #we #don't #get #justice #we #will #fight #until #we #get #it #This #fight #not #for #me, #each #us #PVAnwar

Next TV

Related Stories
#avijayaraghavan | 'നല്ല വസ്ത്രം, ലിപ്സ്റ്റിക് ധരിച്ചവർ ഏറ്റവും നല്ല കളവ് പറയുന്ന ആൾ'; മാധ്യമങ്ങൾക്കെതിരേ വിജയരാഘവൻ

Oct 7, 2024 10:18 PM

#avijayaraghavan | 'നല്ല വസ്ത്രം, ലിപ്സ്റ്റിക് ധരിച്ചവർ ഏറ്റവും നല്ല കളവ് പറയുന്ന ആൾ'; മാധ്യമങ്ങൾക്കെതിരേ വിജയരാഘവൻ

നിലമ്പൂർ ചന്തക്കുന്നിൽ പി.വി. അൻവറിനെതിരേ സി.പി.എം. സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു...

Read More >>
#accident |  റോഡ് മുറിച്ചു കടക്കുമ്പോൾ  മിനിലോറിയിടിച്ചു, കാൽനടയാത്രിയ്ക്ക് ദാരുണാന്ത്യം

Oct 7, 2024 09:43 PM

#accident | റോഡ് മുറിച്ചു കടക്കുമ്പോൾ മിനിലോറിയിടിച്ചു, കാൽനടയാത്രിയ്ക്ക് ദാരുണാന്ത്യം

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആലുവ സെമിനാരിയിൽ പാചക...

Read More >>
#lightning |  കോഴിക്കോട് ഇടിമിന്നലില്‍ വീടിന് കേടുപാട് സംഭവിച്ചു

Oct 7, 2024 09:37 PM

#lightning | കോഴിക്കോട് ഇടിമിന്നലില്‍ വീടിന് കേടുപാട് സംഭവിച്ചു

മുന്‍വശത്തെ ഫില്ലറും സമീപത്ത് ഉണ്ടായിരുന്ന ഗ്ലാസ് അക്വേറിയവും...

Read More >>
#sexuallyassault | രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ പ്രതിയായ പിതാവിനെ വെറുതെവിട്ട് കോടതി

Oct 7, 2024 09:26 PM

#sexuallyassault | രണ്ടര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ പ്രതിയായ പിതാവിനെ വെറുതെവിട്ട് കോടതി

പ്രതിയുടെ ഭാര്യ പ്രതിയെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം താമസിച്ച്...

Read More >>
#suicidecase |  ചതി അറിഞ്ഞത് വിദേശത്ത് പോകാൻ വസ്ത്രം വരെ പാക്ക് ചെയ്ത ശേഷം, ശരണ്യയുടെ ജീവനെടുത്ത വിസ തട്ടിപ്പ്; വേദനയോടെ നാട്

Oct 7, 2024 09:25 PM

#suicidecase | ചതി അറിഞ്ഞത് വിദേശത്ത് പോകാൻ വസ്ത്രം വരെ പാക്ക് ചെയ്ത ശേഷം, ശരണ്യയുടെ ജീവനെടുത്ത വിസ തട്ടിപ്പ്; വേദനയോടെ നാട്

എടത്വ എസ് ഐ ആർ രാജേഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം...

Read More >>
#founddeath | പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

Oct 7, 2024 08:59 PM

#founddeath | പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താറിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍...

Read More >>
Top Stories

Entertainment News