#PVAnwar | സമയമായി..'കടക്ക്‌ പുറത്ത്‌'....; മലപ്പുറം പൊലീസിലെ കൂട്ട സ്ഥലം മാറ്റത്തിൽ പ്രതികരിച്ച് പി.വി. അൻവർ

#PVAnwar |  സമയമായി..'കടക്ക്‌ പുറത്ത്‌'....; മലപ്പുറം പൊലീസിലെ കൂട്ട സ്ഥലം മാറ്റത്തിൽ പ്രതികരിച്ച് പി.വി. അൻവർ
Sep 11, 2024 06:38 AM | By Athira V

മലപ്പുറം: ( www.truevisionnews.com  ) വെളിപ്പെടുത്തലിന്‍റെ തുടർച്ചയായി മലപ്പുറം പൊലീസിൽ കൂട്ട സ്ഥലംമാറ്റമുണ്ടായതോടെ പ്രതികരണവുമായി പി.വി. അൻവർ എം.എൽ.എ. ഫേസ്ബുക്ക് പേജിൽ ‘സമയമായി, കടക്ക്‌ പുറത്ത്‌’ എന്നാണ് പ്രതികരണമറിയിച്ചത്.

നിമിഷങ്ങൾക്കകം കുറിപ്പ് വൈറലായി. അൻവറിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തുവന്നു. മലപ്പുറം ജില്ല പൊലീസ് മേധാവിയെയും ജില്ലയിലെ പ്രധാന തസ്തികകളിലുള്ള എട്ട് ഡിവൈ.എസ്.പിമാരെയും മാറ്റി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിരുന്നു.

മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരനെ എറണാകുളം റെയ്ഞ്ച് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ ചുമതലയിലേക്കാണ് മാറ്റിയത്.

പൊലീസ് സേനയിലെ ഉന്നതർക്കെതിരെ മരംമുറി, സ്വർണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ ഗുരുതര ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. മുൻ എസ്.പി സുജിത് ദാസിനെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെയാണ് മലപ്പുറം എസ്.പിക്കും സ്ഥാനമാറ്റം വരുന്നത്.

ആഗസ്റ്റ് 20ന് കേരള പൊലീസ് അസോസിയേഷൻ 38ാമത് മലപ്പുറം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അൻവർ ആദ്യം എസ്.പിക്കെതിരെ രംഗത്തുവന്നത്.

ഇത് പൊലീസിനെതിരായ പോരിന് തുടക്കം കുറിക്കലായിരുന്നു. എസ്‍.പി എത്താൻ വൈകിയതില്‍ പ്രകോപിതനായാണ് എം.എൽ.എ അന്ന് രൂക്ഷ വിമര്‍ശനമുന്നയിച്ചത്. ഇതോടെ മുഖ്യപ്രഭാഷകനായിരുന്ന എസ്.പി പ്രസംഗിക്കാതെ വേദി വിട്ടു.

അൻവർ എസ്.പിയെ വിമർശിച്ച സംഭവം വിവാദമായതോടെ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഐ.പി.എസ് ഓഫിസേഴ്സ് അസോസിയേഷൻ രംഗത്തുവന്നിരുന്നു. എന്നാൽ, മാപ്പു പറയാൻ തയാറല്ലെന്ന തരത്തിൽ അൻവർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ആഗസ്റ്റ് 26ന് ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് വീട് നിർമാണം എസ്.പി ശശിധരൻ തടസ്സപ്പെടുത്തുകയാണെന്ന് കാണിച്ച് അദ്ദേഹം രംഗത്തുവന്നു.

ആഗസ്റ്റ് 29ന് എസ്.പിയുടെ വസതിയിലെ ഓഫിസിലെ മരംമുറിയുമായി ബന്ധപ്പെട്ട് അന്വേഷിക്കാനെത്തിയ എം.എൽ.എയെ തടഞ്ഞിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശി എൻ. ശ്രീജിത്ത് നൽകിയ പരാതിയിലെ നടപടി സംബന്ധിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു എം.എൽ.എ. 2021ൽ തേക്ക്, മഹാഗണി മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് പരാതി.

ആഗസ്റ്റ് 30ന് എസ്.പിയുടെ മലപ്പുറത്തെ ക്യാമ്പ് ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പി.വി. അന്‍വര്‍ അസാധാരണ സമരം നടത്തി. എസ്.പിയുടെ ക്യാമ്പ് ഓഫിസ് വളപ്പിലെ മരങ്ങൾ മുറിച്ചുകടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് രണ്ടു മണിക്കൂറോളം കുത്തിയിരുന്നത്.

ഇതിനിടെ മരംമുറി വിവാദവുമായി ബന്ധപ്പെട്ട് മുൻ എസ്.പി എസ്. സുജിത് ദാസുമായി നടത്തിയ ഫോണ്‍ സംഭാഷണവും പുറത്തുവിട്ടു. ഫോൺ സംഭാഷണം പുറത്തുവന്നതോടെ വിവാദം കൊഴുക്കുകയായിരുന്നു.

#It's #time #out #of #Responding #mass #transfer #Malappuram #police #PVAnwar

Next TV

Related Stories
#rationcardmustering | പേരിൽ പൊരുത്തക്കേട്, ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കി

Oct 7, 2024 07:17 AM

#rationcardmustering | പേരിൽ പൊരുത്തക്കേട്, ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കി

മസ്റ്ററിങ് നടത്തിയവരിൽ ചിലരുടെ റേഷൻ കാർഡിലെയും ആധാറിലെയും പേരുകളിൽ പൊരുത്തക്കേടുണ്ട്....

Read More >>
#Siddique | ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

Oct 7, 2024 06:27 AM

#Siddique | ബലാൽസംഗ കേസ്, നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും

സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാൻ ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലിസിന് ഇ-മെയിൽ...

Read More >>
#Controversialissues | വിവാദ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മലപ്പുറം പരാമർശവും എഡിജിപിയും വിഷയമാവും

Oct 7, 2024 06:09 AM

#Controversialissues | വിവാദ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മലപ്പുറം പരാമർശവും എഡിജിപിയും വിഷയമാവും

ദി ഹിന്ദു അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിലാകും അടിയന്തരപ്രമേയ നോട്ടീസ്....

Read More >>
#fire | നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് അഗ്രശാലയിൽ തീപിടിത്തം

Oct 7, 2024 05:57 AM

#fire | നവരാത്രി നൃത്തപരിപാടി നടക്കുന്നതിനിടെ പാറമേക്കാവ് അഗ്രശാലയിൽ തീപിടിത്തം

പുകയും തീയും കണ്ടു പരിഭ്രാന്തരായി നർത്തകരും കാണികളുമടക്കം ഹാളിൽ നിന്നു പുറത്തേക്കോടി രക്ഷപ്പെട്ടു....

Read More >>
 #VDSatheesan  | ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

Oct 6, 2024 10:52 PM

#VDSatheesan | ഇത് വെറും പ്രഹസനം; എഡിജിപിക്കെതിരായ നടപടി ഏതുകാര്യത്തിലാണെന്ന് അറിയണമെന്ന് വിഡി സതീശൻ

നാളെ നിയമസഭ സമ്മേളനം ചേരാനിരിക്കെ പ്രതിപക്ഷത്തെ പേടിച്ചാണ് ഇത്തരമൊരു നടപടിയെടുത്തത്. ഇത് കണ്ണിൽ പൊടിയിടാനുള്ള...

Read More >>
Top Stories