#pensionfraud | കിടപ്പുരോഗിയായ വയോധികയുടെ പെന്‍ഷന്‍ തട്ടിയെടുത്ത കേസ്‌, ബാങ്കിലെ താത്കാലിക ജീവനക്കാരി പിടിയിൽ

#pensionfraud |  കിടപ്പുരോഗിയായ വയോധികയുടെ പെന്‍ഷന്‍ തട്ടിയെടുത്ത കേസ്‌, ബാങ്കിലെ താത്കാലിക ജീവനക്കാരി പിടിയിൽ
Sep 10, 2024 01:41 PM | By Susmitha Surendran

കൊട്ടാരക്കര: (truevisionnews.com) കിടപ്പുരോഗിയായ വയോധികയുടെ പെന്‍ഷന്‍ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിൽ . മൂന്നുവര്‍ഷത്തെ പെന്‍ഷനാണ് ബാങ്കിലെ താത്കാലിക ജീവനക്കാരിയായ കൊട്ടാരക്കര പുലമണ്‍ ഇടക്കുന്നില്‍ രജനി(35)തട്ടിയെടുത്തത് .

ബാങ്ക് മാനേജരുടെയും വയോധികയുടെ ബന്ധുക്കളുടെയും പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

പുലമണ്‍ സ്വദേശിയായ വയോധികയുടെ പേരില്‍ ദേശസാത്കൃത ബാങ്കിലുള്ള സേവിങ്‌സ് അക്കൗണ്ടില്‍നിന്ന് 2021 മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ 28 തവണകളായി 2,40,000 രൂപ തട്ടിയെടുത്തതായി കണ്ടെത്തി.

കശുവണ്ടിവികസന കോര്‍പ്പറേഷനില്‍നിന്ന് പ്രതിമാസം അനുവദിക്കുന്ന പെന്‍ഷന്‍ തുകയാണ് തട്ടിയെടുത്തത്. വയോധികയുടേതെന്ന പേരില്‍ വ്യാജ വിരലടയാളം പതിച്ചായിരുന്നു തട്ടിപ്പ്.

ഏറെ വര്‍ഷങ്ങളായി ബാങ്കില്‍ താത്കാലിക ജീവനക്കാരിയായി പ്രവര്‍ത്തിച്ചിരുന്ന രജനി എല്ലാവരുടെയും വിശ്വാസ്യത നേടിയെടുത്തിരുന്നു. ബന്ധുവായ വയോധിക പുറത്ത് വാഹനത്തില്‍ ഇരിപ്പുണ്ടെന്ന് അധികൃതരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

എല്ലാ മാസവും വിരലടയാളം പതിപ്പിക്കാനെന്ന പേരില്‍ പണം പിന്‍വലിക്കല്‍ ഫോം കൊണ്ടുപോയി സ്വന്തം വിരലടയാളം പതിച്ചുനല്‍കുകയായിരുന്നു.

വയോധികയുടെ ബന്ധു അടുത്തിടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം പിന്‍വലിച്ചിരിക്കുന്നതായി കണ്ടെത്തിയത്. എസ്.ഐ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് രജനിയെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

#case #embezzling #pension #bed #ridden #elderly #woman #temporary #employee #bank #arrested

Next TV

Related Stories
#Arrest | അനധികൃത പണമിടപാട്; ആലപ്പുഴയിൽ യുവാവിൽ നിന്ന് പിടിച്ചത്  6,91,450 രൂപ

Nov 24, 2024 08:14 AM

#Arrest | അനധികൃത പണമിടപാട്; ആലപ്പുഴയിൽ യുവാവിൽ നിന്ന് പിടിച്ചത് 6,91,450 രൂപ

എടത്വ തലവടി സ്വദേശി മഹേഷാണ് എടത്വാ ആണ് പൊലീസിന്‍റെ പിടിയിലായത്....

Read More >>
#Accident | കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു

Nov 24, 2024 07:55 AM

#Accident | കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു

കോഴിക്കോട് നിന്ന് പാലയിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സും എറണാകുളം നെടുമ്പാശ്ശേരി എസി ലോ ഫ്ലവർ ബസ്സും തമ്മിലാണ് അപകടമുണ്ടായത്...

Read More >>
#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

Nov 23, 2024 11:15 PM

#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

929 പോയിന്റുമായി ചേവായൂർ ഉപജില്ല രണ്ടും 902 പോയിന്റ് നേടി കൊടുവള്ളി മൂന്നും നാലും സ്ഥാനത്ത്...

Read More >>
#MDMA |  82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Nov 23, 2024 10:44 PM

#MDMA | 82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

അയൽ സംസ്ഥാനങ്ങളിൽ നിന്നം ലഹരി വസ്തുക്കളെത്തിച്ച് കോളേജ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്...

Read More >>
#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

Nov 23, 2024 09:56 PM

#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ്...

Read More >>
#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

Nov 23, 2024 09:15 PM

#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 923 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ...

Read More >>
Top Stories