പത്തനംതിട്ട: (truevisionnews.com) കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി.
യൂത്ത് കോൺസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടന് എതിരെ പത്തനംതിട്ട മല്ലപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറി വി റ്റി ഷാജി കെപിസിസി പ്രസിഡൻ്റിന് പരാതി നൽകി. ഫോണിലൂടെ ഭീഷണിപെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
വീട്ടിൽ കയറി ചെത്തിക്കളയുമെന്നാണ് ഭീഷണി. ഈ മാസം മൂന്നാം തീയതി രാത്രി 10 മണിക്കാണ് സംഭവം.
കുന്നന്താനം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽപ്പെട്ട ഒരു പാർട്ടി പ്രവർത്തകന്റെ ആത്മഹത്യ കുറിപ്പ് വിവരം പറയാനാണ് വി ടി ഷാജി, അഖിൽ ഓമനക്കുട്ടനെയും ബൂത്ത് പ്രസിഡന്റിനെയും ഫോണിലൂടെ ബന്ധപ്പെടുന്നത്.
ഇരുവരും പ്രതികരിക്കാത്തതിനാൽ കുന്നന്താനം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക നവമാധ്യമ വാട്സ്ആപ്പ് ഗ്രൂപ്പിൽ വി ടി ഷാജി ഈ വിവരം ധരിപ്പിക്കുകയായിരുന്നു. പിന്നീട് അഖിൽ ഓമനക്കുട്ടൻ തിരികെ വിളിച്ചുവെങ്കിലും ഷാജിക്ക് ഫോൺ അറ്റന്റ് ചെയ്യാൻ സാധിച്ചില്ല.
പിന്നീട് രാത്രി 12 മണിക്ക് ശേഷം അഖിൽ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കൂടാടെ ഷാജിയുടെ മാതാപിതാക്കളെയും ഭാര്യയയെയും അവഹേളിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പിന്നീട് അഖിലിന്റെ നമ്പർ ബ്ലോക്ക് ചെയ്തുവെങ്കിലും മറ്റ് മെമ്പറിൽ നിന്ന് രാത്രി വൈകി അധിക്ഷേപങ്ങൾ തുടർന്നുവെന്ന് പരാതിയിലുണ്ട്.
മാത്രമല്ല അർദ്ധ രാത്രിയിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രവർത്തകരുമായി ഷാജിയെ ആക്രമിക്കാനുള്ള ശ്രമവുമുണ്ടായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടനെ അച്ചടക്ക നടപടിക്ക് വിധേയമാക്കണമെന്നാണ് വി റ്റി ഷാജിയുടെ ആവശ്യം.
വേണ്ട നടപടി ഉണ്ടായില്ലെങ്കിൽ തന്റെ കൈവശമുള്ള രേഖാമൂലമുള്ള തെളിവിൻ്റെ (ഫോൺ സംഭാഷണം റെക്കോർഡ്) അടിസ്ഥാനത്തിൽ നവമാധ്യമം / മറ്റു മാധ്യമങ്ങൾ മുഖേന ഈ വ്യക്തിയെ കുറിച്ച് പരസ്യപ്പെടുത്തുമെന്നും വി ടി ഷാജി പരാതിയിൽ പറഞ്ഞു..
#enter #house #kill #YouthCongress #state #secretary #threatens #Congress #leader