കൂത്തുപറമ്പ്: (truevisionnews.com) മമ്പറം പൊയനാട് ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മൈലുള്ളി മെട്ട സ്വദേശി ഷാരോൺ (20) ആണ് മരിച്ചത്.
കൂടെ ഉണ്ടായിരുന്ന സഹയാത്രികക്ക് സാരമായിപരിക്കേറ്റു . കൂത്തുപറമ്പ് മമ്പറം പൊയനാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ മൈലുള്ളി മെട്ടയിലെ ഷാരോൺ (20) ആണ് മരിച്ചത്.
ബൈക്കിൽ കൂടെ യാത്ര ചെയ്തിരുന്ന സഹയാത്രികക്ക് പരിക്കേറ്റു . തലക്ക് സാരമായി പരിക്കേറ്റ സഹയാത്രികയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ചരക്കണ്ടി ഭാഗത്ത് നിന്നും മമ്പറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വരികയായിരുന്ന ലോറി ഇടിച്ചാണ് അപകടം .
ഗുരുതരമായി പരിക്കേറ്റ ഷാരോണിനെ നാട്ടുകാർ ഉടൻതന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷാരോണിന്റെ ജീവൻ രക്ഷിക്കാനായില്ല.
#Cyclist #dies #after #being #hit #lorry #Koothuparamb #Passenger #injured