#accident | ബസ് തട്ടി റോഡിൽ വീണ ബൈക്ക് യാത്രികന് മുകളിലൂടെ ടിപ്പർ കയറിയിറങ്ങി; 50-കാരന് ദാരുണാന്ത്യം

#accident | ബസ് തട്ടി റോഡിൽ വീണ ബൈക്ക് യാത്രികന് മുകളിലൂടെ ടിപ്പർ കയറിയിറങ്ങി; 50-കാരന് ദാരുണാന്ത്യം
Aug 28, 2024 09:59 AM | By VIPIN P V

കൊല്ലം: (truevisionnews.com) കൊല്ലം കടയ്ക്കലിൽ ബസ് തട്ടി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബസ് തട്ടി റോഡിൽ വീണ 50കാരന് മുകളിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു.

കല്ലുതേരി സ്വദേശി സക്കീർ ഹുസൈൻ ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.

സക്കീർ ഹുസൈൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് സക്കീർ ഹുസൈൻ ടിപ്പറിന് അടിയിലേക്ക് വീഴുകയായിരുന്നു.

അമിത വേഗതയിൽ പാഞ്ഞ വാഹനങ്ങളിടിച്ച് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 6 പേരാണ് മരിച്ചത്.

കോട്ടയം മണിപ്പുഴയിൽ എംസി റോഡിൽ കോട്ടയം മൂലവട്ടം സ്വദേശികളായ മനോജും ഭാര്യ പ്രസന്നയും ചീറിപ്പാഞ്ഞുവന്ന പിക്കപ്പ് വാൻ ഇവരുടെ സ്‌കൂട്ടറിൽ ഇടിച്ചാണ് മരിച്ചത്.

ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെ ആണ് ഇവരുടെ സ്‌കൂട്ടറിനെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചത്. പാലക്കാട് കൂറ്റനാട് ഇന്നലെ ഉച്ചയ്ക്ക് കാറിടിച്ചാണ് 19 വയസുള്ള ശ്രീപ്രിയ മരിച്ചത്.

ബസിറങ്ങി റോഡിൻ്റെ പകുതി ഭാഗം മുറിച്ച് കടന്ന ശ്രീപ്രിയയെ കൂറ്റനാട് ഭാഗത്ത് നിന്നും പാഞ്ഞുവന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പത്തനംതിട്ട ചെറുകോൽപ്പുഴയിൽ നിയന്ത്രണം വിട്ട കാർ രണ്ട് സ്‌കൂട്ടറുകളിൽ ഇടിച്ച് വെള്ളിയറ സ്വദേശി ഉണ്ണികൃഷ്ണൻ മരിച്ചതും ഇന്നലെ ആയിരുന്നു.

ഈ അപകടത്തിൽ കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്ന് സംശയമുണ്ട്.

ഒരു സ്ത്രീ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മലപ്പുറം താനൂരിൽ ലോറി സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ താനൂർ കുന്നപ്പുറം സ്വദേശി ജെനീഷ് മരിച്ചതും ഇന്നലെ ആണ്.

#tipper #ran #over #biker #who #fell #road #hit #bus #tragic #end #year #old

Next TV

Related Stories
#death | അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

Nov 24, 2024 01:45 PM

#death | അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

Read More >>
#dengue |  ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Nov 24, 2024 01:30 PM

#dengue | ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്....

Read More >>
#VDSatheesan  |    സിപിഐഎമ്മിനും ബിജെപിക്കും ഒരേ നാവ്,  ജനങ്ങളെ അപമാനിക്കുകയാണ് ഇരു പാർട്ടികളും - വി ഡി സതീശൻ

Nov 24, 2024 01:12 PM

#VDSatheesan | സിപിഐഎമ്മിനും ബിജെപിക്കും ഒരേ നാവ്, ജനങ്ങളെ അപമാനിക്കുകയാണ് ഇരു പാർട്ടികളും - വി ഡി സതീശൻ

സിപിഐഎമ്മിനും ബിജെപിക്കും ഒരേ നാവെന്നും ജനങ്ങളെ അപമാനിക്കുകയാണ് ഇരു പാർട്ടികളെന്നും വി ഡി സതീശൻ...

Read More >>
#founddead | ഓടയിൽ വീണ്  വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി

Nov 24, 2024 12:58 PM

#founddead | ഓടയിൽ വീണ് വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി

ശ്രീകാര്യം ഇടക്കോടുള്ള മകളുടെ വീട്ടിലേയ്ക്ക് പോകവെ ഓടയിൽ വീണു മരിക്കുകയായിരുന്നു....

Read More >>
#VMuraleedharan  |  ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും തനിക്കറിയില്ല -  വി.മുരളീധരന്‍

Nov 24, 2024 12:04 PM

#VMuraleedharan | ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും തനിക്കറിയില്ല - വി.മുരളീധരന്‍

പാർട്ടി തന്നെ ഏൽപ്പിച്ചത് മഹാരാഷ്ട്രയിലെ ചുമതലയെന്ന് മുന്‍ കേന്ദ്രമന്ത്രി...

Read More >>
Top Stories