#WayanadRehabilitation | വയനാട് പുനരധിവാസം: പ്രധാനമന്ത്രിയെ കണ്ടു, വിശദ റിപ്പോർട്ട് കൈമാറി മുഖ്യമന്ത്രി

#WayanadRehabilitation | വയനാട് പുനരധിവാസം: പ്രധാനമന്ത്രിയെ കണ്ടു, വിശദ റിപ്പോർട്ട് കൈമാറി മുഖ്യമന്ത്രി
Aug 27, 2024 03:34 PM | By VIPIN P V

ന്യൂഡൽഹി: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. വയനാട് ദുരന്തബാധിതരുടെ പുനരധിവാസം, പ്രളയ ദുരിതാശ്വാസം എന്നിവയടക്കം കേരളത്തിന്റെ വിവിധ ആവശ്യങ്ങളുമായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്.

തിങ്കളാഴ്ച വൈകീട്ട് ഡൽഹി കേരള ഹൗസിലെത്തിയ മുഖ്യമന്ത്രി ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രിയെ കണ്ടുമടങ്ങിയത്.

ഉരുൾ ദുരന്തത്തിന്റെ ആഘാതം വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് കൈമാറി. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.

നേരത്തെ വയനാട്ടിൽ സന്ദർശനം നടത്തിയ മോദി പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണം തടസമാകില്ലെന്ന് അറിയിച്ചിരുന്നെങ്കിലും കേരളത്തിന്റെ സാമ്പത്തിക പാക്കേജിനോടുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല.

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം കഴിഞ്ഞ് 15 ദിവസമായിട്ടും കേന്ദ്രസഹായം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇന്ന് നേരിട്ട് പ്രധാനമന്ത്രിയെ കാണാൻ തീരുമാനിച്ചത്.

#WayanadRehabilitation #CM #met #PM #handed #over #detailed #report

Next TV

Related Stories
#priyankagandhi | 'വയനാട്ടിൽ നിന്ന് ഡൽഹിയിൽ വന്നപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ പോലെ'; ദുഃഖം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

Nov 14, 2024 04:52 PM

#priyankagandhi | 'വയനാട്ടിൽ നിന്ന് ഡൽഹിയിൽ വന്നപ്പോൾ ഗ്യാസ് ചേംബറിൽ കയറിയ പോലെ'; ദുഃഖം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

താൻ ഒരു ഗ്യാസ് ചേംബറിൽ കയറിയ അവസ്ഥയായിരുന്നു ഡൽഹിയിലെത്തിയപ്പോൾ എന്നായിരുന്നു പ്രിയങ്കയുടെ...

Read More >>
#Wayanadlandslide | കേരളത്തിന് തിരിച്ചടി: മുണ്ടക്കൈ – ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Nov 14, 2024 04:47 PM

#Wayanadlandslide | കേരളത്തിന് തിരിച്ചടി: മുണ്ടക്കൈ – ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

ഇതിന് പിന്നാലെയാണ് വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ...

Read More >>
#arrest | തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ സ്ഥാനാർഥിയെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്

Nov 14, 2024 04:14 PM

#arrest | തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ തല്ലിയ സ്ഥാനാർഥിയെ നാടകീയമായി അറസ്റ്റ് ചെയ്ത് പൊലീസ്

പൊലീസ് മീണ​യെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉടലെടുത്തതെന്ന് അജ്മീർ റേഞ്ച് ഐ.ജി ഓം പ്രകാശ് പറഞ്ഞു. സംഘർഷവുമായി ബന്ധപ്പെട്ട് 60...

Read More >>
#surgery | ഏഴ് വയസ്സുകാരന്‍റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്ന് കുടുംബം

Nov 14, 2024 01:59 PM

#surgery | ഏഴ് വയസ്സുകാരന്‍റെ കണ്ണ് മാറി ശസ്ത്രക്രിയ ചെയ്തു, ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണമെന്ന് കുടുംബം

ഗുരുതര പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ പരാതി നൽകി. ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിലാണ്...

Read More >>
#MadrasHighCourt | 'പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല';  21-കാരനെതിരെ 19-കാരി നൽകിയ പരാതി കോടതി തള്ളി

Nov 14, 2024 08:10 AM

#MadrasHighCourt | 'പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല'; 21-കാരനെതിരെ 19-കാരി നൽകിയ പരാതി കോടതി തള്ളി

വിവാഹാഭ്യർഥന നിരസിച്ച യുവാവിനെതിരേ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ...

Read More >>
Top Stories