കൊല്ലം: (truevisionnews.com) ഏത് ആക്ഷേപം ആർക്കെതിരെ വന്നാലും അന്വേഷണം നടക്കുമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ.
പരാതികൾ അന്വേഷിക്കുന്നുണ്ട്. പുറത്തുവരട്ടെ. ഫലപ്രദമായ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തു കൊണ്ടുവരും. അത് കേരളത്തിലെ സർക്കാരിൻ്റെ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
നാല് വനിതാ ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം വിഷയം ഗൗരവപൂർവം അന്വേഷിക്കുന്നുണ്ട്.
പാർട്ടിക്കു മുന്നിൽ എംഎൽഎയ്ക്ക് എതിരെ പരാതി വന്നിട്ടില്ല. ഇന്ന് നടന്ന സെക്രട്ടേറിയറ്റ് യോഗം ബ്രാഞ്ച് സമ്മേളനത്തെ കുറിച്ച് മാത്രമാണ് ചർച്ച ചെയ്തത്.
പ്രതിപക്ഷത്തിന് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
#no #complaint #against #MLA #before #party #Kollam #CPIM #clarified