ആലപ്പുഴ: (truevisionnews.com) നഗരത്തിലെ ജ്വല്ലറിയില്‍ കവര്‍ച്ച. ആലപ്പുഴ മുല്ലയ്ക്കല്‍ തെരുവില്‍ പ്രവര്‍ത്തിക്കുന്ന ആഭരണവില്‍പ്പനശാലയിലാണ് മോഷണം നടന്നത്.
വെള്ളിയും സ്വര്‍ണവും പൊതിഞ്ഞ ആഭരണങ്ങളുള്‍പ്പെടെ 13 ലക്ഷത്തിന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. എം.പി. ഗുരുദയാലിന്റെ ഉടമസ്ഥതയിലുള്ള ഗുരു ജ്വല്ലേഴ്‌സിലാണ് മോഷണം നടന്നത്.
ഏഴുകിലോഗ്രാം വെള്ളിയാഭരണങ്ങളും സ്വര്‍ണംപൊതിഞ്ഞ ആറുലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. ലോക്കര്‍ കുത്തിത്തുറക്കാനുള്ള ശ്രമവും ഉണ്ടായി. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.
മുഖംമറച്ച് കൈയുറ ധരിച്ച ഒരാള്‍ അതിക്രമിച്ചു കയറുന്നതിന്റെ ദൃശ്യങ്ങള്‍ സ്ഥാപനത്തിന്റെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
സ്ഥാപനത്തിനു പിന്നിലെ മതിലിലൂടെ വന്ന് പിന്‍വശത്തുകൂടി കയറി, ഓടുപൊളിച്ച് ജിപ്‌സം സീലിങ് തകര്‍ത്ത് കള്ളന്‍ കടയിലേക്കു കയറുന്നതാണ് ദൃശ്യത്തിലുള്ളത്.
സംഭവത്തില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് അന്വേഷണം തുടങ്ങി. പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല. കടയിലെയും സമീപസ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുന്നു.
നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. സജീവ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചാണ് അന്വേഷണം.
ഡിവൈ.എസ്.പി. എം.ആര്‍. മധുബാബു, ഇന്‍സ്‌പെക്ടര്‍ എസ്. സജീവ്കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. അനീഷ് കെ. ദാസ്, എസ്.ഐ. അബ്ദുല്‍ ഖാദര്‍ കുഞ്ഞ് തുടങ്ങിയവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. സ്ഥലത്ത് വിരലടയാളവിദഗ്ധര്‍ ഉള്‍പ്പെടെയെത്തി തെളിവുകള്‍ ശേഖരിച്ചു.
#Robbery #Jewellery #lakh #jewelery #stolen #CCTV #footageout