#pvanwar | പറയാതെ നിവൃത്തിയില്ല, പൊലീസിന് മാറ്റം ഉണ്ടായെ തീരു, എസ്‍പിയെ പൊതുവേദിയിൽ അധിക്ഷേപിച്ച് പിവി അൻവര്‍

#pvanwar | പറയാതെ നിവൃത്തിയില്ല, പൊലീസിന് മാറ്റം ഉണ്ടായെ തീരു,  എസ്‍പിയെ പൊതുവേദിയിൽ അധിക്ഷേപിച്ച് പിവി അൻവര്‍
Aug 20, 2024 12:42 PM | By Susmitha Surendran

മലപ്പുറം:  (truevisionnews.com) മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ വേദിയില്‍ വെച്ച് മലപ്പുറം എസ്‍പി എസ് ശശിധരനെ അധിക്ഷേപിച്ച് പിവി അന്‍വര്‍ എംഎല്‍.എ.

പരിപാടിക്ക് എസ്‍പി എത്താൻ വൈകിയതില്‍ പ്രകോപിതനായാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്‍പി എസ് ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു.

ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്.

വാഹന പരിശോധന, മണ്ണ് എടുക്കലിന് ഉള്‍പ്പെടെ അനുമതി നല്‍കാത്തത്, തന്‍റെ പാര്‍ക്കിലെ റോപ് വേ ഉണ്ടാക്കി ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാണാതായ പോയിട്ടും അന്വേഷണം ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഐപിഎസ് ഉദ്യോഗസ്ഥരെ പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്.

ഈ പരിപാടിയില്‍ പോലും എസ്‍പി എത്താൻ വൈകിയെന്ന് അന്‍വര്‍ എംഎല്‍എ പറഞ്ഞു. ചില പൊലീസുകാർ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്.

അതില്‍ റിസര്‍ച്ച് നടത്തുകയാണ് അവര്‍. സര്‍ക്കാരിനെ മോശമാക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്. കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് ഇത്.

ഇപ്പോള്‍ നടക്കുന്ന ഈ പരിപാടിക്ക് താൻ എസ്‍പിയെ കാത്ത് ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നു. അദ്ദേഹം ജോലി തിരക്കുള്ള ആളാണ്. അതാണ് കാരണം എങ്കിൽ ഓക്കേ.

അല്ലാതെ താൻ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ എസ്‍പി ആലോചിക്കണമെന്നും പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തി.

ഇങ്ങനെ പറയേണ്ടിവന്നതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ നിവൃത്തിയില്ല. പൊലീസിന് മാറ്റം ഉണ്ടായെ തീരു. അല്ലെങ്കില്‍ ജനം ഇടപെടും. ഒന്നു രണ്ട് കാര്യങ്ങൾ കൂടി പറയാനുണ്ട് അതു പറഞ്ഞാൽ സദസ് വഷളാവുമെന്നും പി.വി.അൻവർ പറഞ്ഞു.

തുപ്പലിറക്കി ദാഹം തീർക്കുന്ന സർക്കാരല്ല ഇത്. പെറ്റിക്കേസിനായി പൊലീസിന് ക്വാട്ട നിശ്ചയിച്ചിരിക്കുകയാണെന്നും പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. തന്‍റെ പാർക്കിലെ രണ്ടായിരത്തിലധികം കിലോ ഭാരം വരുന്ന റോപ് മോഷണം പോയി.

എട്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല, മലപ്പുറം എസ്പി ഇവിടെ ഇരിക്കുന്നുണ്ടല്ലോ. പ്രതിയെ കണ്ടത്താനായില്ല. ഒരാളെ വിളിച്ചു വരുത്തി ചായകൊടുത്തു വിട്ടു.

ഏത് പൊട്ടനും കണ്ടത്താവുന്നതല്ലേയുള്ളു. തെളിവ് സഹിതം നിയമസഭയിൽ ഇക്കാര്യങ്ങൾ ഉന്നയിക്കുമെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. പിന്നീട് മുഖ്യപ്രഭാഷകനായി എത്തിയ എസ്‍പി താൻ അല്‍പം തിരക്കിലാണെന്നും പ്രസംഗത്തിന് പറ്റിയ മാനസികാവസ്ഥയില്‍ അല്ലെന്നും പറഞ്ഞ് വേദി വിടുകയായിരുന്നു.

#PVAnwar #mla #insulted #SP #ssasidharan #public #forum #malappuram.

Next TV

Related Stories
#attack | ബർത്ത്ഡേ പാർട്ടി തടയാൻ എത്തിയ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; എട്ട് പേർ കസ്റ്റഡിയിൽ

Nov 25, 2024 06:17 AM

#attack | ബർത്ത്ഡേ പാർട്ടി തടയാൻ എത്തിയ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; എട്ട് പേർ കസ്റ്റഡിയിൽ

പാർട്ടി നടത്തരുതെന്ന് നേരത്തെ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് നിരസിച്ചുകൊണ്ടായിരുന്നു പാർട്ടി...

Read More >>
#accident | മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

Nov 25, 2024 06:09 AM

#accident | മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

മ്ലാവ് കുറുകെ ചാടി ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിതെന്ന് പ്രദേശവാസികൾ...

Read More >>
#accident | എളുപ്പ വഴി കയറാൻ നോക്കി; നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിൽ വീണു

Nov 25, 2024 05:57 AM

#accident | എളുപ്പ വഴി കയറാൻ നോക്കി; നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിൽ വീണു

യാത്രക്കാരെ മറ്റു സ്വകാര്യ ബസുകളിൽ കയറ്റിവിട്ടു. രാത്രി വൈകിയാണ് ബസ് കാനയിൽ നിന്ന് പൊക്കി...

Read More >>
#accident |  കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Nov 24, 2024 10:41 PM

#accident | കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കൊടക്കാട് വലിയ പൊയിലിലെ പുളുക്കൂൽ ദാമോദരൻ (65) ആണ് മരിച്ചത്....

Read More >>
#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

Nov 24, 2024 10:08 PM

#complaint | നാദാപുരം അരൂരിൽ ടിപ്പർ ഡ്രൈവരെ വാഹനം തടഞ്ഞ് മർദ്ദിച്ചതായി പരാതി

മുഖത്തും മറ്റും പരിക്ക് പറ്റിയ നിലയിൽ ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

Read More >>
#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

Nov 24, 2024 09:28 PM

#accident | മേപ്പയ്യൂരിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ എഴുകുടിക്കല്‍ വലിയപുരയില്‍ സജീവ (48) നെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്...

Read More >>
Top Stories