കാഞ്ഞങ്ങാട്: (truevisionnews.com) കുടുംബവഴക്കിനെ തുടർന്ന് തലക്കും കൈക്കും വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. തെക്കിൽ ബണ്ടിച്ചാൽ തൈവളപ്പിൽ ഷംസീന (30)ക്കാണ് കുത്തേറ്റത്. ഭർത്താവ് ബി.എ. ഇസ്മയിലിനെയാണ് (40) മേൽപറമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടോടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ എ.എൻ. സുരേഷ് കുമാർ ഭർത്താവിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
#Following #family #dispute #woman #stabbed #husband #hospital #youth #arrested
