ലഖ്നൗ: ( www.truevisionnews.com ) ഉത്തർപ്രദേശിലെ ഫിറോസാബാദിൽ 22-കാരിയെ കൊലപ്പെടുത്തിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന രാജ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
കൊല്ലപ്പെട്ട പെൺകുട്ടി മറ്റൊരാളുമായി അടുപ്പത്തിലാണെന്നാരോപിച്ചായിരുന്നു കൊലപാതകമെന്നാണ് വിവരം. ഫിറോസാബാദുകാരിയായ പെൺകുട്ടി കഴിഞ്ഞ കുറച്ചു നാളുകളായി ബോണ്ട്സിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നുവെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു.
പെൺകുട്ടിയും രാജയും തമ്മിൽ നീണ്ട നാളായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു.
തുടർന്ന് കൊലപാതകത്തിലെത്തിച്ചേർന്നുവെന്ന് പോലീസ് പറയുന്നു. ഗുര്‍ഗാവിലെ ഗംറോജ് ടോൾ പ്ലാസയ്ക്കരികിലായുള്ള ഒഴിഞ്ഞ സ്ഥലത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
പെൺകുട്ടിയുടെ മൃതദേഹം പരിശോധിച്ചപ്പോൾ ഇടത് കൈയിൽ 'R' എന്ന അക്ഷരം ടാറ്റൂ ചെയ്തിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ പോലീസ് പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നുവെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ ആരോടും പറയാതെ പുറത്ത് പോയ പെൺകുട്ടിയെ കാണാനില്ലെന്ന് അറിയിച്ച് മകളുടെ സുഹൃത്ത് വിളിച്ചിരുന്നു. ഉടൻ തന്നെ പോലീസിൽ പരാതി നൽകി.
അന്വേഷണത്തിനിടെ തിങ്കളാഴ്ച മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ മാതാവ് പറയുന്നു. മാതാവിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
#uttarpradesh #woman #found #murdered #gurgaon #boyfriend #held