#clash | ഫുട്ബോൾ ഫൈനൽ മത്സരത്തിൽ തോറ്റു; പിന്നാലെ സ്കൂൾ ഗ്രൗണ്ടിൽ തമ്മിലടിച്ച് വിദ്യാർത്ഥികൾ

#clash | ഫുട്ബോൾ ഫൈനൽ മത്സരത്തിൽ തോറ്റു; പിന്നാലെ സ്കൂൾ ഗ്രൗണ്ടിൽ തമ്മിലടിച്ച് വിദ്യാർത്ഥികൾ
Aug 15, 2024 05:08 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)  ഫുട്ബോൾ മത്സരത്തെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിലടിച്ചു. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്താണ് സംഭവം.

ഇന്നലെ വൈകുന്നേരം 5 മണിക്കായിരുന്നു സംഭവം. കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ മത്സരത്തിലൈ ഫൈനലിന് ശേഷമായിരുന്നു തമ്മിലടി.

കോഴഞ്ചേരി സെന്റ് തോമസ്, കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളാണ് പരസ്പരം ആക്രമിച്ചത്.

മത്സരത്തിൽ വിജയം കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ ടീമിനായിരുന്നു. ആക്രമണത്തെ തുടർന്ന് നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

#lost #football #finals #students #clashed #school #grounds

Next TV

Related Stories
Top Stories










Entertainment News