#accident | സ്‌കൂട്ടർ റോഡിൽ തെന്നി വീണു, യുവാവ് നടുറോഡിൽ; എതിരെ വന്ന കെഎസ്ആർടിസി ബസ് കയറി ദാരുണാന്ത്യം

#accident |  സ്‌കൂട്ടർ റോഡിൽ തെന്നി വീണു, യുവാവ് നടുറോഡിൽ; എതിരെ വന്ന കെഎസ്ആർടിസി ബസ് കയറി ദാരുണാന്ത്യം
Aug 13, 2024 12:36 AM | By Athira V

പത്തനംതിട്ട: ( www.truevisionnews.com  ) കെഎസ്ആർടിസി ബസിന് അടിയിൽപെട്ട യുവാവിന് ദാരുണാന്ത്യം. തിരുവല്ല കവിയൂർ സ്വദേശി ജയ്സൺ ജേക്കബ് ( 19 ) ആണ് മരിച്ചത്.  രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.

പത്തനംതിട്ട കല്ലുപ്പാറ കൊല്ലമലപടിയിലാണ് അപകടം നടന്നത്. ജയ്‌സൺ ജേക്കബ് സ്‌കൂട്ടറിൽ ഒറ്റയ്ക്ക് വരികയായിരുന്നു. റോഡരികിലൂടെ ഈ സമയത്ത് രണ്ട് യുവാക്കൾ നടന്നുപോകുന്നുണ്ടായിരുന്നു.

പൊടുന്നനെ സ്കൂട്ട‍ർ റോഡിൽ തെന്നി നിയന്ത്രണം തെറ്റി വീണു. സ്കൂട്ടർ ഓടിച്ചിരുന്ന ജയ്സൺ നടുറോഡിലാണ് വീണത്. യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ല.

എതിരെ വന്ന കെഎസ്ആർടിസി ബസ് യുവാവിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

#youngman #fell #down #scooter #died #ksrtc #bus #ran #over

Next TV

Related Stories
മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി; ശ്വാസം മുട്ടി വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

Jun 23, 2025 02:31 PM

മുറിയിലെ ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി; ശ്വാസം മുട്ടി വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം

ചുവരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥിക്ക്...

Read More >>
മഴ ... മ‍ഴ...കുട കുട ....;  ഇനി മഴക്കാലം; കേരളത്തിൽ അഞ്ച്  ജില്ലകളിൽ ഇന്ന്  യെല്ലോ അലർട്ട്

Jun 23, 2025 02:04 PM

മഴ ... മ‍ഴ...കുട കുട ....; ഇനി മഴക്കാലം; കേരളത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഇനി മഴക്കാലം; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...

Read More >>
ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

Jun 23, 2025 07:37 AM

ഉല്ലാസയാത്ര കണ്ണീരായി; അഖേഷിൻ്റെ മരണം ഞെട്ടലോടെ ഉറ്റവർ

നാദാപുരം ചെക്യാട്ടെ തെയ്യം കലാകാരൻ അഖേഷിൻ്റെ...

Read More >>
Top Stories