ഇടുക്കി: (truevisionnews.com) നാടകീയതകൾക്കൊടുവിൽ തൊടുപുഴ നഗരസഭാ ഭരണം നിലനിർത്തി എൽഡിഎഫ്.
യുഡിഎഫിലെ ഭിന്നതകളെ തുടർന്ന് ലീഗ് എൽഡിഎഫിന് വോട്ട് ചെയ്തതോടെ ആണ് സബീന ബിഞ്ചു നഗരസഭ അധ്യക്ഷയായത്.
ചെയർമാൻ സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസും ലീഗും തമ്മിലുള്ള തർക്കം കയ്യാങ്കളിയിലാണ് കലാശിച്ചത്.
അഴിമതി ആരോപണത്തെ തുടർന്ന് സനീഷ് ജോർജ് രാജി വെച്ചതോടെ തുടങ്ങിയതാണ് നഗരസഭയിലെ അനിശ്ചിതാവസ്ഥ. ചെയർമാൻ സ്ഥാനാർഥി ആരാവണം എന്നതിനെ ചൊല്ലി അവസാന നിമിഷം വരെ യുഡിഎഫിൽ അവ്യക്തതയായിരുന്നു.
തുടർന്ന് കോൺഗ്രസും ലീഗും വെവ്വേറെ സ്ഥാനാർത്ഥികളെ നിർത്തുകയായിരുന്നു. മുസ്ലിം ലീഗിന് ചെയർമാൻ സ്ഥാനം നൽകാം എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ.
ആദ്യ റൗണ്ടിൽ ലീഗ് സ്ഥാനാർത്ഥി പുറകോട്ടു പോയതോടെ പരസ്യമായി വെല്ലുവിളിയും ഉന്തും തള്ളുമുണ്ടായി. പിന്നെ പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി.
12 പ്രതിനിധികൾ ഉള്ള യുഡിഎഫിൽ 6 കോൺഗ്രസ്, 6 മുസ്ലിം ലീഗ് എന്നായിരുന്നു സീറ്റ് നില. ഇതിൽ അഞ്ച് ലീഗ് പ്രതിനിധികളും സിപിഎമ്മിന് വോട്ട് ചെയ്തു.
ഇതോടെയാണ് ഇടത് സ്ഥാനാർഥി 14 വോട്ടുകൾക്ക് വിജയിച്ചത്. കോൺഗ്രസ് മുന്നണി മര്യാദ ലംഘിച്ചെന്നാണ് ലീഗിൻ്റെ ആരോപണം.
കോൺഗ്രസിനെ ലീഗ് പരസ്യമായി തള്ളിപ്പറഞ്ഞതോടെ നഗരസഭയിലും മുന്നണിക്ക് അകത്തും പുറത്തും കോൺഗ്രസിന്റെ നില പരുങ്ങലിലായി.
#League #representatives #ditched #Congress #voted #CPM #LDF #retains #power #Thodupuzha