തൊടുപുഴ: ( www.truevisionnews.com ) തൊടുപുഴ നഗരസഭയ്ക്ക് മുന്നിൽ മുസ്ലിം ലീഗ് – കോൺഗ്രസ് സംഘർഷം. തൊടുപുഴ നഗരസഭാ ചെയർമാൻ തെരെഞ്ഞെടുപ്പമായി ബന്ധപ്പെടാണ് സംഘർഷം ഉണ്ടായത്. മുന്നണി സമവായങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് വാക്കേറ്റം ഉണ്ടായത്.
ആദ്യ റൗണ്ടിൽ എല്ഡിഎഫിനാണ് മുൻതൂക്കം. കോൺഗ്രസും ലീഗും രണ്ടു സ്ഥാനാർഥികളെ നിർത്തിയായിരുന്നു മത്സരം. നിലവിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്.
മുന്നണി മര്യാദ മറികടന്നുവെന്ന് ആരോപിച്ച് നഗരസഭയ്ക്ക് മുന്നിലാണ് വാക്കേറ്റം ഉണ്ടായത്. കോൺഗ്രസിൽനിന്ന് കെ.ദീപക്കും മുസ്ലീംലീഗിൽനിന്ന് എം.എ.കരീമുമാണ് അവരവരുടെ പാർലമെന്ററി പാർട്ടികൾ തിരഞ്ഞെടുത്തിരിക്കുന്നത്.
കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്ന് ചെയർമാനായിരുന്ന സനീഷ് ജോർജ് രാജിവെച്ചതിനാലാണ് പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നത്.
#thodupuzha #corporation #election